Keralam
ഡിജിറ്റൽ പ്രസ്സിൽ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം :ഡിജിറ്റൽ പ്രസ്സിൽ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു. കാട്ടാക്കടയിൽ ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് തീക്കൊളുത്തി.
സംഭവം നടക്കുമ്പോള്‍ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു.നെടുമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്. പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു .സംഭവത്തിനുപിന്നിലെ കാരണങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.