സമയത്ത് ആംബുലൻസ് കിട്ടിയില്ല :റെയിൽവേ യാതയ്ക്കിടയിൽ കുഴഞ്ഞുവീണ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചു.

സമയത്ത് ആംബുലൻസ്  കിട്ടിയില്ല  :റെയിൽവേ യാതയ്ക്കിടയിൽ കുഴഞ്ഞുവീണ യുവാവ്  ചികിത്സ ലഭിക്കാതെ മരിച്ചു.

തൃശൂർ : ട്രെയിന്‍ യാത്രക്കിടെ കുഴഞ്ഞുവീണ യുവാവ്  അടിയന്തിരചികിത്സ ലഭിക്കാത്തതിനെതുടർന്ന്  മരണപ്പെട്ടു  ആംബുലന്‍സ് കിട്ടാത്ത കാരണത്താൽ  അരമണിക്കൂറോളം യുവാവിനെ   റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കിടത്തേണ്ടിവന്നതിനാലാണ് മരണം സംഭവിച്ചത് എന്നാണ്   സഹയാത്രികർ  പറയുന്നത്.ചാലക്കുടി മാരാംകോട് സ്വദേശി ശ്രീജിത്താണ്  റെയിൽവേ യാത്രയ്ക്കിടയിൽ നെഞ്ചുവേദനയുണ്ടായതിനെ തുടർന്ന് കുഴഞ്ഞു വീണത്.

മുംബൈ – എറണാകുളം ഓഖ എക്‌സ്പ്രസില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.ട്രെയിനില്‍ തൃശ്ശൂരിലേക്ക് വരുന്നതിനിടയിലാണ് ശ്രീജിത്തിന് ദേഹാസ്ഥാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്യുന്നത്. പിന്നീട് ഒപ്പം ഉണ്ടായിരുന്നവര്‍ ടിടിഇ അറിയിച്ചാണ് അടിയന്തരമായി ട്രെയിന്‍ നിര്‍ത്തിച്ചത്.യുവാവിന് അതിവേഗം ചികിത്സ ലഭ്യമാക്കാനായി ഒപ്പമുണ്ടായിരുന്നവര്‍ അടിയന്തര സഹായത്തിന് ഹെല്പ് ലൈന്‍ നമ്പറില്‍ അടക്കം ബന്ധപ്പെട്ടിരുന്നു. മുളങ്കുന്നത്കാവ് റെയില്‍വേ സ്റ്റേഷനില്‍ ഇറക്കിയ യുവാവിനെ  ആംബുലന്‍സ് കിട്ടാതെവന്നപ്പോൾ   പ്ലാറ്റ്‌ഫോമില്‍ കിടത്തി.ചികിത്സാ  സഹായം ലഭിക്കാതെ    ഇങ്ങനെ അരമണിക്കൂറോളം കിടക്കേണ്ടിവന്നതിനാലാണ് യുവാവിന്റെ മരണം സംഭവിച്ചത് എന്നാണ് സഹയാത്രികർ പറയുന്നത്.എന്നാൽ ഈ ആരോപണം റെയിൽവേ നിഷേധിച്ചു . യാത്രക്കാർ ചങ്ങല വലിച്ച്‌ വണ്ടി നിർത്തിച്ചതാണ് യുവാവിന് ചികിത്സ വൈകാൻ കാരണമെന്നും സ്റ്റേഷൻ മാസ്റ്റർ വേണ്ട രീതിയിലുള്ള ഇടപെടലുകൾ നടത്തിയിരുന്നുവെന്നും റെയിൽവെ വ്യക്തമാക്കി.