മരക്കൊമ്പ് വയറില്‍ തുളച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

തൃശൂര്‍: കടവല്ലൂരില്‍ കണ്ടെയ്‌നര്‍ ലോറി തട്ടി മരക്കൊമ്പ് പൊട്ടി കാറിനുള്ളിലേക്ക് വീണ് 27 വയസ്സുകാരിക്ക് ദാരുണാന്ത്യം. പെരുമ്പറമ്പ് സ്വദേശി ആതിരയാണ് മരിച്ചത്. ഇന്നലെ രാത്രി 7.25 നാണ് അപകടം ഉണ്ടായത്. തൃശൂര്‍ ഭാഗത്തുനിന്ന് എടപ്പാള്‍ ഭാഗത്തേക്ക് പോകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. മുന്‍പില്‍ പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി റോഡിലേക്ക് ചാഞ്ഞുനിന്ന മരക്കൊമ്പില്‍ ഇടിച്ചതിനെ തുടര്‍ന്ന് മരത്തിന്റെ ശിഖരം പൊട്ടി കാറിനുള്ളിലേക്ക് വീഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുന്നംകുളം അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അപകടത്തില്‍പ്പെട്ട വാഹനത്തിനു മുകളിലെ മരക്കൊമ്പ് മുറിച്ചുമാറ്റി. വിവരമറിഞ്ഞ കുന്നംകുളം പോലിസും സ്ഥലത്തെത്തിയിരുന്നു അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഏറെ നേരം ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു.