സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ യുവാക്കള്‍ പിടിയില്‍

സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റിയ യുവാക്കള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാര്‍ ഓടിച്ച് കയറ്റുകയായിരുന്നു.സുരക്ഷാ ഉദ്യോഗസ്ഥര്‍ കൈ കാണിച്ചതോടെ കാര്‍ വെട്ടിച്ചു. മൂന്ന് പേരും മദ്യപിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിന്റെ ഗേറ്റ് ശ്രദ്ധിച്ചില്ലെന്നും ഗൂഗിള്‍ മാപ്പ് നോക്കി വണ്ടി ഓടിച്ചപ്പോള്‍ തെറ്റിപ്പോയതാണെന്നും യുവാക്കള്‍ പറഞ്ഞു. എറണാകുളത്ത് നിന്നുള്ള യുവാക്കള്‍ കഴക്കൂട്ടത്തേക്കുള്ള യാത്രയിലായിരുന്നു.