സൈനുൽ ആബിദീന് സ്വീകരണവും പൊതുസമ്മേളനവും

മുംബൈ: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡൻ്റും GMCH വർക്കിംഗ് ചെയർമാനുമായ സൈനുൽ ആബിദിന് മുംബൈയിൽ സ്വീകരണം. എഐ കെഎoസിസി(ALL INDIA KERALA MUSLIM CULTURAL CENTRE)യുടെ ആഭിമുഖ്യത്തിൽ,ആസാദ് മൈതാനിയിലുള്ള 'പത്രകാർ ഭവനി'ൽ ഡിസം:28 ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന പരിപാടിയിൽ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
എ ഐ കെഎംസിസി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുന്നിട്ടുനിൽക്കുന്ന മലയാളികൂട്ടായ്‌മ
പഴയ കാലയങ്ങളിൽ ‘വെൽഫെയർ ലീഗ്’ എന്ന പേരിൽ ആരംഭിച്ച സംഘടന ഇന്ന് ഇന്ത്യയൊട്ടാകെ ഏകീകരിക്കപ്പെട്ട് എ ഐ കെഎംസിസി എന്ന നിലയിൽ ശക്തമായ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ ഏകദേശം 18 സംസ്ഥാനങ്ങളിൽ എ ഐ കെഎംസിസിക്ക് സജീവ കമ്മിറ്റികളുണ്ട്. ജീവകാരുണ്യ രംഗത്ത് മുന്നിൽ നിൽക്കുന്ന സംഘടനയായി എ ഐ കെഎംസിസി മുംബൈയിൽ മലയാളികൾക്ക് പ്രധാന ആശ്രയകേന്ദ്രമായി മാറിയിട്ടുണ്ട്. ജാതിയെയോ മതത്തെയോ പരിഗണിക്കാതെ, ഏതെങ്കിലും മലയാളി മരണപ്പെട്ടാൽ ഉടൻ സഹായവുമായി എത്തുന്ന എ ഐ കെഎംസിസി പ്രവർത്തകരുടെ സേവനം ശ്രദ്ധേയമാണ്.
പഴയകാലങ്ങളിൽ പെർഷ്യൻ ഗൾഫ് മേഖലയിലേക്ക് ഉപജീവനാർഥം പോകാൻ മലയാളികൾ ആശ്രയിച്ചിരുന്നത് മുംബൈ നഗരമായിരുന്നു. ഫൗണ്ടൻ മേഖലയിൽ നിന്നുള്ള ചെറുകിട പേരി കച്ചവടങ്ങളും പിന്നീട് ഗൾഫ് രാജ്യങ്ങൾ തുറന്നപ്പോൾ ദുബൈ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കുള്ള യാത്രകളും മുംബൈ വഴിയായിരുന്നു. ഹജ്ജ് തീർത്ഥാടനത്തിനായി ബോംബെ വഴിയുള്ള കടൽയാത്രകളും ചരിത്രത്തിന്റെ ഭാഗമാണ്. ആ പൈതൃകത്തിന്റെ തുടർച്ചയായി മുംബൈ കേരള മുസ്ലിം ജമാഅത്ത് ഇന്നും അഭിമാനത്തോടെ നിലകൊള്ളുന്നു.
അടുത്തിടെ മർഹൂം എം.പി. ജി.എം. ബനാത്ത് വാലയുടെ സ്മരണാർത്ഥം “ജി.എം. ബനാത്ത് വാല ഹ്യൂമാനിറ്റി സെന്റർ” എന്ന പേരിൽ ഒരു സൊസൈറ്റി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാട്ടിൽ നിന്ന് ചികിത്സയ്ക്കായി മുംബൈയിലെത്തുന്ന കാൻസർ രോഗികൾക്ക് സഹായം നൽകുക എന്നതാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. പാണക്കാട് സൈയിദു സാദിഖലി തങ്ങളാണ് ചെയർമാൻ. ദേശീയ ഐയുഎംഎൽ വൈസ് പ്രസിഡന്റ് കൂടിയായും സഫാരി മാളിന്റെ വൈസ് ചെയർമാനുമായ ജനാബ് സൈനുൽ ആബിദ് സാഹിബ് ഈ സ്സംഘടനയുടെ വൈസ് ചെയർമാനായി പ്രവർത്തിക്കുന്നു.
ഡിസംബർ 28-ന് സെൻട്രൽ റെയിൽവേ (CST) സ്റ്റേഷനു സമീപമുള്ള ആസാദ് മൈതാനത്തിന് അടുത്തുള്ള പത്രാകർ ഭവൻ ഹാളിൽ നടക്കുന്ന സ്വീകരണ സമ്മേളനത്തിൽ കേരള സംസ്ഥാന ഐയുഎംഎൽ സെക്രട്ടറി കൂടിയായ പ്രമുഖ പ്രഭാഷകൻ ഷാഫി ചാലിയൻ മുഖ്യപ്രഭാഷണം നടത്തും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് മഹാരാഷ്ട്ര എ ഐ കെഎംസിസി ജനറൽ സെക്രട്ടറി കെ പീ അബ്ദുൽ ഗഫൂർ അറിയിച്ചു .വൈകുന്നേരം 5മണിക്ക് 'കുടുംബ സംഗമ'വും നവാസ് പലേരിയുടെ 'ഗാന വിരുന്നും' ഉണ്ടായിരിക്കും.
