"ഇന്ത്യ ഇനി സാങ്കേതികവിദ്യയുടെ ഉപഭോക്താവല്ല, പ്രതിസന്ധികൾക്ക് പരിഹാരം നൽകുന്ന രാജ്യo" : പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ ഇനി ലോകത്തിന് വെറുമൊരു ഉപഭോക്താവ് മാത്രമല്ല മറിച്ച് പ്രതിസന്ധികൾക്ക് പരിഹാരം നൽകുന്ന രാജ്യമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെയും ഫ്രാൻസിലെയും മറ്റ് രാജ്യങ്ങളിലെയും പ്രമുഖ സ്‌റ്റാർട്ടപ്പുകളെയും വെഞ്ച്വർ കാപ്പിറ്റൽ ഫണ്ടുകളെയും ഒന്നിപ്പിക്കുന്ന ആഗോള വേദിയായ 'ഭാരത് ഇന്നൊവേറ്റ്‌സ്' ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണമൊത്ത് സംയുക്തമായി ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മോദി.ഫ്രാൻസ് സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കുള്ള അഞ്ച് ദിവസത്തെ യൂറോപ്പ് പര്യടനത്തിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി നൈസിൽ എത്തിയ്. നൈസ് കോട്ട് ഡി അസൂർ വിമാനത്താവളത്തിൽ എത്തിയ മോദിയെ ഫ്രഞ്ച് വിദ്യാഭ്യാസ മന്ത്രി എഡ്വേര്‍ഡ് ജെഫ്രി, ഉന്നതവിദ്യാഭ്യാസ, ഗവേഷണ, ബഹിരാകാശമന്ത്രി ഫിലിപ്പ് ബാപ്റ്റിസ്‌റ്റ്, ഇന്ത്യയിലെ ഫ്രഞ്ച് സ്ഥാനപതി തിയറി മാതൗ, മേയര്‍ എരിക് സിയോട്ടി,മറ്റ് പ്രമുഖര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ഒരു ദശാബ്‌ദം മുൻപ് ലോകം ഇന്ത്യയെ സാങ്കേതികവദ്യ സ്വീകിക്കുന്ന രാജ്യമായി മാത്രമായിരുന്നു കണ്ടിരുന്നത്. എന്നാൽ ഇപ്പോൾ രാജ്യം സാങ്കേതിക ദാദാവായി ഉയർന്നുവരികയാണെന്ന് മോദി പറഞ്ഞു. സുസ്ഥിരമായ ഒരു ഭാവിക്ക് വേണ്ടിയാണ് ഇന്ത്യ ഇന്നോവേഷൻ നടത്തുന്നത്. സാങ്കതികവിദ്യ മാനവികതക്ക് വേണ്ടിയുള്ളതായിരിക്കണം. ഇന്നൊവേഷൻ എന്നത് ഇന്ത്യയുടെ ഡഎൻഎയിൽ ഉള്ളതാണെന്നും മോദി പറഞ്ഞു.
ഇന്ത്യ ഫ്രാൻസ് ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. ഇന്ത്യയും ഫ്രാൻസും പൊതുവായ മൂല്യങ്ങളിലും നൂതനാശയങ്ങളിലും അധിഷ്‌ഠിതമായ ബന്ധം പങ്കിടുന്നുണ്ടെന്ന് മോദി പറഞ്ഞു. പല രാജ്യങ്ങളും തമ്മിൽ വ്യാപാരവും തന്ത്രപരമായ പങ്കാളിത്തവും ഉണ്ടാകാറുണ്ട്. എന്നാൽ പങ്കുവെക്കപ്പെട്ട കാഴ്‌ചപാടുകളാൽ നയിക്കപ്പെടുന്ന ബന്ധങ്ങൾ കുറവാണെന്നും അത്തരത്തിൽ ഒരു ബന്ധമാണ് ഇന്ത്യ-ഫ്രാൻസ് ബന്ധമെന്നും മോദി പറഞ്ഞു.ഈ വർഷം ഫെബ്രുവരിയലാണ് ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ ആരംഭിച്ചത്. ഇൻ്റർനാഷണൽ സോളാർ അലയൻസ്, എഐ ഡയലോഗുകൾ തുടങ്ങിയവയിലൂടെ ഇരുരാജ്യങ്ങളും ആഗോള വെല്ലുവിളികൾക്ക് ഒന്നിച്ച് പരിഹാരം കാണുകയാണന്നും മോദി പറഞ്ഞു.
