ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി നടൻ നസ്ലൻ

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തിന് പിന്തുണയുമായി നടൻ നസ്ലൻ

 ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ യുവനടൻ നസ്ലൻ. “അനീതി നിയമമായി മാറുമ്പോൾ വിപ്ലവം കടമയായി മാറുന്നു” എന്നു കുറിച്ച പോസ്റ്റാണ് നസ്ലൻ ത​ന്റെ സ്റ്റോറിയിൽ പങ്കുവെച്ചത്. കൂടാതെ പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിന്റെ വീഡിയോയും താരം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചു. നസ്ലന് പുറമെ ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, വിസ്മയ മോഹൻലാൽ, ശരത്ത് അപ്പാനി തുടങ്ങിയ നിരവധി സിനിമാ താരങ്ങളും വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.അതേസമയം, പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം കുഞ്ചാക്കോ ബോബൻ. സമാധാനമാണ് ആവശ്യമെന്നും ഭാവിതലമുറയുടെ ജീവിതം തകർക്കരുതെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഈ സമരത്തിന് പിന്നിൽ രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലെന്നും, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ പൗരനായിരിക്കുക എന്ന ആശയവും നാനാത്വത്തിൽ ഏകത്വവും ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു.

ടൊവിനോ തോമസ്, പാർവതി തിരുവോത്ത്, വിസ്മയ മോഹൻലാൽ, ശരത്ത് അപ്പാനി തുടങ്ങിയ നിരവധി സിനിമാ താരങ്ങൾ  വിദ്യാർത്ഥി സമരത്തിന്  നേരത്തെ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു