ബിജെപി കൗൺസിലർആർ .സുഗതന് സത്യപ്രതിജ്ഞ ചെയ്യാം: ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

ബിജെപി  കൗൺസിലർആർ .സുഗതന് സത്യപ്രതിജ്ഞ ചെയ്യാം: ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ. സുഗതന് സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.ജൂലൈ 13-ന് വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14-ന് രാത്രി 9 മണി വരെയാണ് സുഗതന് സത്യപ്രതിജ്ഞയ്ക്കായി കോടതി സമയം അനുവദിച്ചിരിക്കുന്നത്. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് വ്യത്യസ്ത ക്രിമിനൽ കേസുകളിലാണ് വാഴോട്ടുകോണം വാർഡ് കൗൺസിലറായ സുഗതന് ഈ പ്രത്യേക ഇളവ് ലഭിച്ചിരിക്കുന്നത്.വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വവും നേരത്തെ കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണഘടനാ വിരുദ്ധമായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് അംഗത്വം അസാധുവാക്കപ്പെട്ട 20 ബി.ജെ.പി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ.