Keralam
ജെ. മേഴ്സിക്കുട്ടിയമ്മയുടെ മകൻ്റെ നിയമനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
കൊല്ലം: ജെ. മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയർ റിസോഴ്‌സ് പേഴ്‌സണായി നിയമിച്ചതിലും, തുടർന്നുണ്ടായ സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടമാണ് പരാതി നൽകിയിരിക്കുന്നത്.ഡിഡിസി തസ്തിക ഒഴിവില്ലാത്ത സാഹചര്യത്തിൽ എന്തിനാണ് ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ എന്ന തസ്തിക സൃഷ്ടിച്ചതെന്ന് പരിശോധിക്കണമെന്ന് പരാതിയിൽ ഫൈസൽ കുളപ്പാടം ആവശ്യപ്പെടുന്നു. ചില വ്യക്തികൾക്ക് വേണ്ടി മാത്രമാണോ ഈ തസ്തിക സൃഷ്ടിച്ചതെന്ന് സംശയിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.കരാർ ജീവനക്കാരനായ അരുണിന്റെ സ്ഥലം മാറ്റത്തിൽ അസ്വാഭാവികതയുണ്ടെന്നും, ഇതിൽ വിശദമായ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ടി.എം. അരുൺ പ്രതികരിച്ചു.