മോദിക്കെതിരെ സോഷ്യൽ മീഡിയകളിൽ ഡീപ് ഫേക്ക് വീഡിയോ: പരാതിയുമായി ബിജെപി

മോദിക്കെതിരെ സോഷ്യൽ മീഡിയകളിൽ  ഡീപ് ഫേക്ക് വീഡിയോ: പരാതിയുമായി ബിജെപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വച്ച് എഐ ഡീപ്പ്ഫേക്ക് വീഡിയോ നിർമ്മിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പച്ചവർക്കെതിരെ പരാതിയുമായി ബിജെപി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും തെറ്റായ വിവരങ്ങൾ പ്രചിപ്പിക്കാനും അദ്ദേഹത്തിൻ്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുക എന്ന ഉദ്ദേശത്തോടെയുമാണ് ഇത്തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിച്ചതെന്ന് നേതാക്കൾ ആരോപിച്ചു.വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയതായി കേരള ബിജെപി സംസ്ഥാന സോഷ്യൽ മീഡിയ കൺവീനർ അഭിജിത്ത് രാധാകൃഷ്‌ണൻ നായർ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.ജി 7 ഉച്ചകോടിയിലെ ദൃശ്യങ്ങളാണ് എഐ ഉപയോഗിച്ച് കൃത്രിമമായി മാറ്റിയിരിക്കുന്നത്. 'കൈപ്പാടി അൻസാരി' എന്ന പേരിലുള്ള ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിച്ചത്. ലോക നേതാക്കൾ പ്രധാനമന്ത്രിയെ അപമാനിക്കുന്നതായാണ്‌   എഐ ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നത് .ഇത് രാഷ്‌ട്രീയ വിമർശനത്തിൻ്റെ മറവിൽനടത്തിയ ആസൂത്രിത സൈബർ ആക്രമണമാണെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഡീപ്പ്ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് പൊതുജന വിശ്വാസത്തെയും ജനാധിപത്യ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്തുമെന്നും അഭിജിത്ത് പറഞ്ഞു.

ഭാരതീയ ന്യായ സംഹിത, ഇൻഫർമേഷൻ ടെക്നോളജി ആക്‌ട് എന്നിവയിലെ പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം പ്രഥമ വിവര റിപ്പോർട്ട് രജിസ്‌റ്റർ ചെയ്യണമെന്നും ഇത്തം വീഡിയോക്ക് പിന്നിുള്ളവർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും അഭിജിത്ത് നൽിയ പരാതിയിൽ പറയുന്നു.വീഡിയോയുടെയും മറ്റ് ഡിജിറ്റൽ തെളിവുകളുടെയും പകർപ്പുകൾ പരാതിയുടൊപ്പം പൊലീസിന് സമർപ്പിച്ചിട്ടുണ്ട്. മോദിയെ കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ചെയ്യുന്നുണ്ടെന്ന ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.