ഹൈക്കോടതി വിധി: പുനഃസത്യപ്രതിജ്ഞയ്ക്ക് കൗൺസിലർമാർ തയ്യാറാണെന്ന് മേയർ

ഹൈക്കോടതി വിധി: പുനഃസത്യപ്രതിജ്ഞയ്ക്ക് കൗൺസിലർമാർ തയ്യാറാണെന്ന് മേയർ

തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മേയർ വി.വി. രാജേഷ്. കോടതി വിധി പാലിക്കാൻ തയ്യാറാണെന്നും, ഇതുസംബന്ധിച്ച് ബന്ധപ്പെട്ട കൗൺസിലർമാരുമായി സംസാരിച്ചുവെന്നും മേയർ അറിയിച്ചു. നാലാഴ്ചത്തെ സമയപരിധിക്കുള്ളിൽ തന്നെ നടപടികൾ പൂർത്തിയാക്കും.24 മണിക്കൂറിനുള്ളിൽ തന്നെ പുനഃസത്യപ്രതിജ്ഞയ്ക്ക് കൗൺസിലർമാർ തയ്യാറാണെന്ന് മേയർ അറിയിച്ചു. ജൂൺ 29-ന് കൗൺസിൽ യോഗം ചേരുന്നുണ്ട്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ ഉൾപ്പെടെയുള്ളവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. മേയർ പദവിയിൽ മാറ്റമില്ലാത്തതിനാൽ വീണ്ടും വോട്ടെടുപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മറ്റ് ചില അംഗങ്ങളും സമാനമായ രീതിയിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും, അവരും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വരുമെന്നും മേയർ ചൂണ്ടിക്കാട്ടി. ഹർജിക്കാർ അത്തരക്കാരെ കൂടി സത്യപ്രതിജ്ഞ ചെയ്യിക്കാൻ തയ്യാറാകാത്തത് സങ്കുചിത മനോഭാവമാണ്

https://www.worldm.news/keralam/high-court-declares-oath-of--31495