കൊച്ചി മെട്രോ രണ്ടാംഘട്ടം; അത്യാധുനിക സംവിധാനങ്ങൾക്കായി സീമെൻസുമായി കരാർ

കൊച്ചി മെട്രോ രണ്ടാംഘട്ടം; അത്യാധുനിക സംവിധാനങ്ങൾക്കായി സീമെൻസുമായി കരാർ

എറണാകുളം: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിനുള്ള കരാർ ഒപ്പുവെച്ചു.പുതിയ മെട്രോ പാതയിൽ അത്യാധുനിക ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിനായി 91.6 കോടി രൂപയുടെ കരാർ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) പ്രമുഖ കമ്പനിയായ സീമെൻസ് ലിമിറ്റഡിന് (Siemens Ltd) നൽകി.പദ്ധതിയുടെ സുപ്രധാന ഘട്ടങ്ങളിലൊന്നായ ഈ കരാറിൽ ഒപ്പുവെച്ചതോടെ കൊച്ചി മെട്രോ നിർമാണം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. സുതാര്യവും മത്സരാധിഷ്ഠിതവുമായ തുറന്ന ടെൻഡർ പ്രക്രിയയിലൂടെയാണ് സീമെൻസിനെ തിരഞ്ഞെടുത്തത്. വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന സാങ്കേതിക, സാമ്പത്തിക മൂല്യനിർണയങ്ങൾക്ക് ശേഷമാണ് ഏറ്റവും അനുയോജ്യമായ സ്ഥാപനമായി സീമെൻസ് ലിമിറ്റഡിനെ കെഎംആർഎൽ നിശ്ചയിച്ചത്.

കെഎംആർഎൽ കോർപ്പറേറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിലാണ് കരാറിൽ ഒപ്പുവെച്ചത്. കെഎംആർഎല്ലിനെ പ്രതിനിധീകരിച്ച് ചീഫ് എൻജിനീയർ ജോൺസൺ ടി. സിയും സീമെൻസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് അമിത് ഭരദ്വാജ്, ഉദയാദിത്യ പഥക് എന്നിവരും കരാറിൽ ഒപ്പുവെച്ചു. കെഎംആർഎൽ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ, ജോയിന്റ് ജനറൽ മാനേജർ സജിത് വി., ജനറൽ കൺസൾട്ടന്റായ സിസ്‌ട്രയുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.പുതിയ പാതയുടെ സമഗ്രവും കാര്യക്ഷമവുമായ പ്രവർത്തനത്തിന് ടെലികമ്മ്യൂണിക്കേഷൻ ശൃംഖല അത്യന്താപേക്ഷിതമാണ്.സുരക്ഷിതത്വവും തടസ്സമില്ലാത്ത യാത്രയും ഉറപ്പാക്കാൻ സഹായിക്കുന്ന നിരവധി അത്യാധുനിക സംവിധാനങ്ങളാണ് ഇതിന്റെ ഭാഗമായി ഒരുക്കുന്നത്. യാത്രക്കാർക്ക് കൃത്യമായ അറിയിപ്പുകൾ നൽകുന്നതിനുള്ള സംവിധാനങ്ങൾ, ഡിജിറ്റൽ വിവരഫലകങ്ങൾ, സമഗ്ര സി.സി.ടി.വി നിരീക്ഷണം, അടിയന്തര ആശയവിനിമയ സൗകര്യങ്ങൾ, ഓഫീസ് ഓട്ടോമേഷൻ ശൃംഖല, അത്യാധുനിക സൈബർ സുരക്ഷാ സംവിധാനങ്ങൾ എന്നിവയെല്ലാം ഈ കരാറിന്റെ കീഴിൽ നടപ്പിലാക്കും.

പ്രതിഷേധം ശക്തമായതോടെയാണ് നീറ്റ് ചോദ്യ പേപ്പർ ചോർച്ചാ വിഷയത്തിൽ ചർച്ചയ്ക്ക് സർക്കാർ സമ്മതം മൂളിയത്. രാജ്യസഭയിലാണ് സർക്കാർ ചർച്ച നടത്താൻ സമ്മതമാണെന്ന് അറിയിച്ചത്. അതേസമയം വിദ്യാഭ്യാസ മന്ത്രി രാജിവച്ചതിനുശേഷം മാത്രമേ ചർച്ച സാധ്യമാകൂ എന്ന് ഐഎൻസി പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.ഉച്ചഭക്ഷണത്തിന് ശേഷം സിറ്റിങ്ങിനായി രാജ്യസഭ സമ്മേളിച്ചപ്പോൾ, തിങ്കളാഴ്‌ച നടന്ന കോക്രോച്ച് ജനതാ പാർട്ടി ആഹ്വാനം ചെയ്‌ത 'സൻസദ് ചലോ മാർച്ചിൽ' പ്രതിഷേധക്കാർക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് പ്രതിപക്ഷ എംപിമാർ സർക്കാരിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു.

അതേസമയം ഇന്ത്യയിലെ 'ജെൻ സി' അഥവാ പുതിയ തലമുറ നയിക്കുന്ന ആദ്യത്തെ ഡിജിറ്റൽ വിപ്ലവമായി ഈ സമരം മാറിയിരിക്കുന്നു. സമരവേദികളിൽ നിന്നുള്ള തത്സമയ ദൃശ്യങ്ങളും, പൊലീസ് ലാത്തിച്ചാർജ്ജിൻ്റെ വീഡിയോകളും, വിദ്യാർഥികളുടെ വൈകാരികമായ പ്രതികരണങ്ങളും മിനിറ്റുകൾക്കകമാണ് ഇൻസ്റ്റഗ്രാമിലും എക്‌സിലും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നത്. തങ്ങളുടെ സുഹൃത്തുക്കളുടെയും സഹപാഠികളുടെയും ഭാവിക്കായുള്ള പോരാട്ടത്തിൽ പങ്കുചേരാൻ ലക്ഷക്കണക്കിന് യുവാക്കളാണ് ലൈക്കുകളിലൂടെയും ഷെയറുകളിലൂടെയും ഈ സമരത്തിൽ അണിചേരുന്നത്.