പ്രകാശ് വര്‍മ കേന്ദ്ര കഥാപാത്രമാകുന്നു, കൂടെ മമ്മൂട്ടിയും!

പ്രകാശ് വര്‍മ കേന്ദ്ര കഥാപാത്രമാകുന്നു, കൂടെ  മമ്മൂട്ടിയും!

'തുടരും' ഫെയിം പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 'ലോ ആൻഡ് ഓർഡർ' (Law& order) പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് പ്രകാശനം ചെയ്‌തത്.രഞ്ജിത്ത് മമ്മൂട്ടി കൂട്ടുകെട്ടിൽ 2004 ൽ പുറത്തിറങ്ങിയ 'ബ്ലാക്ക്' എന്ന ചിത്രത്തിലെ കൾട്ട് കഥാപാത്രം കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നുള്ളതാണ് ഈ ചിത്രത്തിന്‍റെ വലിയ പ്രത്യേകത.മാസ് എന്‍റര്‍ടെയ്‌നറായി ഒരുക്കുന്ന ഈ ചിത്രംസത്യം സിനിമാസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മഹാ സുബൈർ മൂവി ക്ഷേത്രയുടെ ബാനറിൽ പ്രേമചന്ദ്രൻ എ. ജിയും മഹാസുബൈറും ചേർന്നാണ് നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസ്പേർസ് - അതുൽ പ്രേം, സൈനുദ്ദീൻ,

ഉദയ്‌കൃഷ്‌ണയാണ് കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ഈ ചിത്രം തൊണ്ണൂറ് ദിവസത്തോളം വ്യത്യസ്തമായ നിരവധി ലൊക്കേഷനുകളിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട്, കണ്ണൂർ എന്നിവിടങ്ങളിലായിരുന്നു ചിത്രികരണം. പ്രകാശ് വർമ്മയെ കൂടാതെ അഭിരാമിയും മുഖ്യ കഥാപാത്രമായി എത്തുന്നു. ഒപ്പം ഋതുദേവ് അയ്യപ്പൻ , ഷനൂദ് ഇബ്രാഹിം , ഡോൺ മൈക്കിൾ , സജൽ സുദർശൻ, നിജാദ് ബാബു തോമസ് ഷേർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി.കെ. പ്രകാശ് , സുരേഷ് കൃഷ്‌ണ , ജോയ് മാത്യു , ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി, ഭീമൻരഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ , മോഹൻ ജോസ്, മാധുരി , സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യാ രാജേന്ദ്രൻ, വൈഷ്‌ണവി, രമാദേവി, അംബികാനായർ, എന്നിവരും പ്രധാന താരങ്ങളാണ്.ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഷിബു ചക്രവർത്തിയാണ്. സംഗീതം - ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം ബിജിബാൽ, ഛായാഗ്രഹണം - പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് - മനോജ് കണ്ണോത്ത്, കലാസംവിധാനം - സാബു റാം, മേക്കപ്പ് - റോഷൻ എൻ. ജി, കോസ്റ്റ്യും ഡിസൈൻ- സമീറാ സനീഷ്, സ്റ്റിൽസ്- പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ - കിഷൻ സപ്താ .ലൈൻ പ്രൊഡ്യൂസർ -സുനിൽ സിംഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ വി ബോസ്, പോസ്റ്റർ ഡിസൈൻ - ആൻ്റണി സ്റ്റീഫൻ, ആക്ഷൻ - കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു , മാഫിയാ ശശി, പി.സി. സ്റ്റണ്ട്‌സ്, കാസ്റ്റിംഗ് ഡയറക്ടർ - ശാലിനി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ പി ആര്‍ ഒ എ എസ് ദിനേശ്, വാഴൂര്‍ ജോസ്.