സ്‌പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസ്; സംഭവത്തിന് പിന്നിൽ മറ്റൊരു സ്‌പാ ഉടമ നൽകിയ കൊട്ടേഷൻ

പത്തനംതിട്ട: തിരുവല്ലയിലെ സ്‌പാ സെൻ്ററിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഘം ചെയ്‌ത കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും പത്തനംതിട്ട എസ്‌പി ആനന്ദ്. കേസ് കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ പൊലീസിന് വീഴ്‌ചയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് എസ്‌പി അറിയിച്ചു. ഇരയുടെ മൊഴി രേഖപ്പെടുത്തി കേസില്‍ കൃത്യസമയത്ത് നടപടിയെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.ക്വട്ടേഷൻ സംഘമാണ് ഇതിന് പിന്നിലെന്ന ഗുരുതര ആരോപണവുമായി സ്‌പാ ഉടമ രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസിൻ്റെ പ്രതികരണം. കേസില്‍ നിലവില്‍ ആറ് പേര്‍ പ്രതികളാണുള്ളതെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുമെന്നും എസ്‌പി കൂട്ടിച്ചേര്‍ത്തു."കേസ് പ്രത്യേക സംഘം അന്വേഷിക്കും. ക്വട്ടേഷനെന്ന സ്‌പാ ഉടമയുടെ ആരോപണവും അന്വേഷിക്കും. കേസില്‍ നിലവില്‍ ആറ് പേര്‍ പ്രതികളാണുള്ളത്. കൂടുതല്‍ പ്രതികളുണ്ടോയെന്ന് അന്വേഷിക്കും. പിടിയിലാകാനുള്ള നാലുപേരിലേക്ക് ഉടന്‍ എത്തും" എസ്‌പി ആനന്ദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരിട്ടത് ക്രൂരപീഡനമെന്ന് അതിജീവിത
നേരിട്ടത് ക്രൂരപീഡനമെന്നാണ് അതിജീവിതയുടെ വെളിപ്പെടുത്തൽ. 50000 രൂപ വേണമെന്ന് വന്നവർ ആവശ്യപ്പെട്ടു. ഫോണിൽ നഗ്ന ചിത്രങ്ങൾ പകർത്തിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. "സുബിൻ അലക്‌സാണ്ടർ ക്രൂരമായി മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തു. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തി വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടെന്നും കട്ടിലിൽ കിടത്തി ലൈംഗികമായി ഉപദ്രവിച്ചെന്നും" അതിജീവിത പറഞ്ഞുഅതേസമയം ബലാത്സംഗ സമയത്ത് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകക്കെതിരെയും അതിജീവിത ആരോപണങ്ങൾ ഉന്നയിച്ചു. തനിക്ക് ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തക ഗുണ്ടകൾക്കൊപ്പം നിന്നു. സാധാരണ ഞായറാഴ്‌ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താറില്ലായിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയമുണ്ടെന്നും അതിജീവിത ആരോപിച്ചു.
"അവര്‍ നന്നായിട്ട് ഉപ്രദവിച്ചു. മുടിയിലും കയ്യിലും പിടിച്ചുവലിച്ചു. ക്രൂരമായി ഉപദ്രവായിരുന്നു. നീ ഇങ്ങുവന്നേ നീ കൊള്ളാലോയെന്നും പറഞ്ഞ് ഒരു റൂമിലേക്ക് കൊണ്ടുപോയി. ഉപദ്രവിക്കല്ലേ..പെങ്ങളായിട്ട് കണ്ടുകൂടെ എന്ന് പറഞ്ഞപ്പോൾ അവൻ എന്‍റെ മുഖത്തിനിട്ട് ഒറ്റയടി അടിച്ചു. എന്‍റെ പെങ്ങളെന്നാടീ വേശ്യാലയത്തിലാണോ നിൽക്കുന്നതെന്ന് പറഞ്ഞ് തെറി വിളിച്ചു. എന്നോട് ഡ്രെസെല്ലാം അഴിക്കാൻ പറഞ്ഞു. അഴിക്കില്ലെന്ന് പറഞ്ഞ് ഞാൻ അലറിക്കരഞ്ഞപ്പോൾ കത്തിയെടുത്ത് എന്‍റെ തൊണ്ടക്കുഴിയിൽ കുത്തി. ബലാത്സംഗത്തിനിടെ ക്രൂരമായി ഉപദ്രവിച്ചു. അതിനിടെ ഫോണിൽ സെൽഫിയെടുത്തു. നീ നിന്‍റെ സാറിനെക്കൊണ്ട് മൂന്ന് ലക്ഷം രൂപ അയപ്പിച്ചില്ലെങ്കില്‍ ചിത്രം പുറത്തുവിടുമെന്നും പറഞ്ഞു" അതിജീവിത പറഞ്ഞു.
സംഭവത്തിന് പിന്നിൽ മറ്റൊരു സ്‌പാ ഉടമ നൽികിയ കൊട്ടേഷൻ
സംഭവത്തിൽ ഗുരുതര ആരോപണവുമായി സ്‌പാ ഉടമ ഡോ. സഞ്ജയ് രംഗത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്‌പാ ഉടമയാണെന്നും തന്‍റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് ആരോപിച്ചു.തിരുവല്ലയിലെ സ്‌പാ സെനൻ്ററിലെ ജീവനക്കാരിയെ കൂട്ട ബലാത്സംഘം ചെയ്‌ത കേസിൽ ഗുരുതര ആരോപണവുമായി സ്‌പാ ഉടമ ഡോ. സഞ്ജയ് രംഗത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷനാണെന്നും ക്വട്ടേഷൻ നൽകിയത് തിരുവല്ലയിലെ മറ്റൊരു സ്‌പാ ഉടമയാണെന്നും തന്‍റെ ബിസിനസ് തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും ഡോ. സഞ്ജയ് ആരോപിച്ചു.
"കേസിൽ അറസ്റ്റിൽ ആയ മരണ സുബിനും സംഘവും നടപ്പാക്കിയത് എതിർ ബിസിനസ് ഗ്രൂപ്പിന്‍റെ ക്വട്ടേഷനാണ്. ഗുണ്ടാപിരിവ് നൽകാത്തതിലുള്ള അതിക്രമം അല്ല നടന്നത്.ഗുണ്ടാപിരിവ് വിരോധം പൊലീസിന്‍റെ കഥയാണെന്നും പൊലീസും ഗുണ്ടകളും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും പൊലീസ് തന്‍റെ മൊഴി എടുത്തിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പരാതി നൽകുമെന്നും" സഞ്ജയ് വ്യക്തമാക്കി.
ഇതിനിടെ സംഭവത്തിൽ പൊലീസിലും ആഭ്യന്തര അന്വേഷണം ആരംഭിച്ചു. പൊലീസ് ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന സംശയത്തെ തുടർന്ന് ഉന്നത നിർദ്ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. സ്‌പാകളില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പൊലീസുകാർ തിരുവല്ല സ്റ്റേഷനിൽ ഉണ്ടെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. പൊലീസുകാരിൽ ചിലർ സ്പാകളിൽ നിത്യസന്ദർശകരാണെന്നും വിവരമുണ്ട്. കേസിൽ ആറ് പ്രതികൾ ആണുള്ളത്.
തിരുവല്ല കുറ്റപ്പുഴ, പാപ്പനവേലിൽ 'മരണ' സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ചാക്കോ (27), തിരുവല്ല മുപ്പിരിയിൽ ബെർലിൻ ദാസ് (38) എന്നിവരാണ് കേസിൽ അറസ്റ്റിലായത്. മറ്റു നാലുപേർ ഒളിവിലാണ്. ബാക്കി പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണ്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.