“ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം, വകമാറ്റിയെന്ന വാർത്ത രാഷ്ട്രീയപ്രേരിതം”: പിണറായി വിജയൻ

“ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം, വകമാറ്റിയെന്ന വാർത്ത രാഷ്ട്രീയപ്രേരിതം”:  പിണറായി വിജയൻ

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ (CMDRF) നിന്നും 262 കോടി രൂപ വകമാറ്റി ചെലവഴിച്ചുവെന്ന രീതിയിൽ പുറത്തുവരുന്ന വാർത്തകൾ തികച്ചും വസ്തുതാവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകർക്കാനും എൽ.ഡി.എഫ് ഭരണകാലത്ത് എന്തോ അരുതാത്തത് സംഭവിച്ചുവെന്ന് വരുത്തിത്തീർക്കാനുമുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ പുതിയ ഓഡിറ്റ് റിപ്പോർട്ടിനെ മറയാക്കിയാണ് ഈ വ്യാജപ്രചാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സി.ആൻഡ്.എ.ജി റിപ്പോർട്ടിൽ ഈ തുക മാറ്റിയ പ്രക്രിയ ‘ക്രമരഹിതമാണ്’ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവിടെ ഒരുവിധത്തിലുള്ള സാമ്പത്തിക ദുരുപയോഗമോ അഴിമതിയോ സംസ്ഥാനത്തിന് പണം നഷ്ടപ്പെട്ടതായോ ആരോപിച്ചിട്ടില്ല. ഈ യാഥാർത്ഥ്യങ്ങൾ നിലനിൽക്കെ, പ്രതിപക്ഷത്തെയും എൽ.ഡി.എഫിനെയും രാഷ്ട്രീയമായി അധിക്ഷേപിക്കാൻ വേണ്ടി മാധ്യമങ്ങൾ നടത്തുന്ന ഈ ബോധപൂർവ്വമായ ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.

https://www.worldm.news/keralam/cag-report-reveals-massive--31464