മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.കെ മുഹമ്മദ് അന്തരിച്ചു

 കണ്ണൂർ :മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും യൂത്ത്‌ലീഗിൻ്റെ സ്ഥാപക പ്രസിഡന്റുമായിരുന്ന മേക്കുന്ന് മത്തിപ്പറമ്പിലെ   കെ.കെ മുഹമ്മദ് ( 90)അന്തരിച്ചു.വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 5 മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. 1936 ജൂണ്‍ 20 ന് രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിൻ്റെവിട ബീവിയുടെയും മകനായി ന്യൂമാഹി പെരിങ്ങാടിയിലായിരുന്നൂ ജനനം.മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസ് സെക്രട്ടറി , ലീഗ് യൂത്ത് സംസ്ഥാന പ്രസിഡണ്ട്, ലീഗ് ടൈംസിൻ്റെ പത്രാധിപർ,ചന്ദ്രിക അസോസിയേറ്റ് എഡിറ്റർ,എറണാകുളം  റസിഡൻ്റ് എഡിറ്റർ,കാലിക്കറ്റ് പ്രസ്ക്ലബ് പ്രസിഡണ്ട്,പത്രപ്രവർത്തക യൂണിയൻ ദേശീയ സമിതി അംഗം,തലശ്ശേരി രാജീവ് ഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ,കൂടാതെ നിരവധി ജീവകാരുണ്യ സാമൂഹ്യസംഘടനകളുടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട് .

ഭാര്യ കാവുള്ളതി സൈനബ ഹജ്ജുമ്മ,മക്കൾ: നിസാൻ മുഹമ്മദ്,ജാഫർഖാൻ  മുഹമ്മദ്,സറീന,അബ്ദുൽ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ,ഷഫീന,സഫൂറ,സുഫൈറ ,സുമയ . , മരുമക്കൾ:അസ്മ,സീനത്ത്,മുഹമ്മദ് ശാഫി,നദീറ ,രാജ്‌നാ , നൗഷാദ്,മുഹമ്മദ് റഫീഖ്,ഹാരിസ്,ജാബിർ, ഷാനവാസ് ,അബ്ദുൽ മജീദ്.മുസ്ലീം ലീഗ് ദേശീയ വൈസ്പ്രസിഡന്റും സുപ്രഭാതം വൈസ് ചെയർമാനുമായ കെ.സൈനുൽ  ആബിദീൻ സഫാരി ഭാര്യ സഹോദരൻ ആണ്.

ഖബറടക്കം ഇന്ന് വൈകുന്നേരം 6.30ന് പെരിങ്ങത്തൂർ ജുമാമസ്ജിദ്  ഖബർസ്ഥാനിൽ.