19 കാരിയെ ട്രെയിനിൽ നിന്ന് ചവുട്ടി താഴെയിട്ടു : പെൺകുട്ടി ഗുരുതരാവസ്ഥയിൽ, പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഡൽഹി -തിരുവനന്തപുരം കേരള എക്സ്പ്രസ്സിൽ യാത്രചെയ്യുകയായിരുന്ന 19 കാരിയെ വർക്കലയിൽ വെച്ച് മദ്യപാനിയായ മധ്യവയസ്ക്കൻ ട്രെയിനിൽ നിന്ന് ചവുട്ടി താഴെയിട്ടു .ആലുവയിൽ നിന്നും കയറിയ രണ്ടുപേരിൽ ഒരാളെയാണ് യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ ചവുട്ടി താഴെയിട്ടതെന്ന് കൂട്ടുകാരി പറഞ്ഞു . തന്നെയും ചവുട്ടി താഴെയിടാൻ ശ്രമിച്ചിരുന്നതായി യുവതി പറഞ്ഞു . ശുചിമുറിയിൽ നിന്ന് ഇറങ്ങിയ ഉടനെയാണ് യുവതിക്ക് നേരെ ആക്രമണം ഉണ്ടായത് . സംഭവവുമായി ബന്ധപ്പെട്ട് പനച്ചിമൂട് സ്വദേശി സുരേഷ് കുമാറിനെ പോലീസ് പിടികൂടി. യുവതിയെ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്തരിക രക്തസ്രാവത്തെതുടർന്ന് യുവതി ഇപ്പോൾ വെന്റിലേറ്ററിൽ ആണ്. അറസ്റ്റിലായ സുരേഷ് "അവൾക്ക് പ്രാന്താണ് , ഞാൻ അല്ല ചവുട്ടിയിട്ടത് " എന്ന് പറയുന്നുണ്ടെങ്കിലും ഇരയുടെ കൂട്ടുകാരിഅർച്ചന, അറസ്റ്റിലായ വ്യക്തിതന്നെയാണ് പ്രതി എന്ന് ഉറപ്പിച്ച് പറയുന്നുണ്ട് .