വിദേശനിഷേപമെത്തിക്കാന്‍ ആദായ നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

വിദേശനിഷേപമെത്തിക്കാന്‍ ആദായ നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : വിദേശനാണ്യം പുറത്തേക്ക് ഒഴുകുന്നത് വഴി നിലവില്‍ ഇന്ത്യയില്‍ ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ പുതിയ തന്ത്രവുമായി കേന്ദ്രസര്‍ക്കാര്‍. നേരത്തെ സമാനമായൊരു പ്രതിസന്ധി ഇന്ത്യയില്‍ ഉടലെടുത്തപ്പോള്‍ വിദേശ കറന്‍സിയില്‍ നിക്ഷേപിക്കാനായി പ്രത്യേക പദ്ധതി ആരംഭിച്ചാണ് അന്നത്തെ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ അതിനെ നേരിട്ടത്. എന്നാല്‍, ഇക്കുറി വിദേശനിഷേപമെത്തിക്കാന്‍ പ്രത്യേക പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല.ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് കേന്ദ്രസര്‍ക്കാര്‍വിദേശനിക്ഷേപമെത്തിക്കാന്‍ ഒരുങ്ങുന്നത്.സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ നിന്നുള്ള വരുമാനത്തിന് നികുതി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിപ്പ്.കാപ്പിറ്റല്‍ ഗെയിന്‍സ് നികുതി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ വില്‍ക്കുമ്പോഴും കൈമാറുമ്പോഴും ഒരുതരത്തിലുമുള്ള നികുതിയും ബാധകമാവില്ല. ഇതുപ്രകാരം 12.5 ശതമാനം കാപ്പിറ്റല്‍ ഗെയിന്‍ നികുതിയും മറ്റ് നികുതികളും ഒഴിവായി കിട്ടും.

ഇതുവഴി കൂടുതല്‍ വിദേശനാണ്യം രാജ്യത്തേക്ക് എത്തുമെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പ്രതീക്ഷ. ഇന്ത്യയുടെ സര്‍ക്കാര്‍ സെക്യൂരിറ്റില്‍ ശക്തമാണെന്ന സന്ദേശം നല്‍കാനും കേന്ദ്രസര്‍ക്കാര്‍ സന്ദര്‍ഭം ഉപയോഗിക്കും.ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും മൂലധന വിപണികളെ ആഴത്തിലാക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ നീക്കമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു.മൂലധന വിപണികളിൽ വ്യവസായം  ചെയ്യുന്നതിനുള്ള എളുപ്പം മെച്ചപ്പെടുത്തുന്നതിനുള്ള സമീപകാല സംരംഭങ്ങളുടെ അടിസ്ഥാനത്തിൽ, ഓഹരികളിലും  സർക്കാർ സെക്യൂരിറ്റികളിലും വിദേശ നിക്ഷേപം കൂടുതൽ പ്രാപ്യവും കാര്യക്ഷമവും ആഗോളതലത്തിൽ മത്സരാധിഷ്ഠിതവുമാക്കുന്നതിന് കൂടുതൽ പരിഷ്കാരങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന വ്യക്തികൾക്കും (PROI) FPI-കൾക്കും നിക്ഷേപം എളുപ്പമാക്കുന്നതിനും, ദീർഘകാല വിദേശ മൂലധന ഒഴുക്ക് സ്ഥിരമാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടികൾ.

ഏതൊരു കമ്പനിയിലും ഈ പദ്ധതി പ്രകാരം വ്യക്തിഗത PROI-യുടെ നിക്ഷേപ പരിധി 5% ൽ നിന്ന് 10% ആയി സർക്കാർ വർദ്ധിപ്പിച്ചിട്ടുണ്ട്, അതേസമയം എല്ലാ വ്യക്തിഗത PROI-കളുടെയും മൊത്തത്തിലുള്ള നിക്ഷേപ പരിധി നിലവിലുള്ള 10% ൽ നിന്ന് 24% ആയി ഉയർത്തി. മാറ്റങ്ങൾ ഇന്ന് കേന്ദ്രം  ഔദ്യോഗികമായി അറിയിച്ചു.