ഗണ്മാൻമാരുടെ മർദ്ദനം: തിരിച്ചറിയൽ പരേഡ് പൂർത്തിയായി

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് നടത്തിയ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മർദ്ദനത്തിനിരയായ എ.ഡി. തോമസ് എം.എൽ.എ, അജയ് ജുവൽ കുര്യാക്കോസ് എന്നിവരും ഒന്നാം സാക്ഷി ജോജിയും ചേർന്ന് പ്രതികളായ അഞ്ച് പേരെയും തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു നടപടികൾ നടന്നത്.അക്രമത്തിനായി ഉപയോഗിച്ച ലാത്തി കണ്ടെടുക്കാൻ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ലാത്തി സറണ്ടർ ചെയ്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കളവാണെന്ന് എ.ഡി. തോമസ് ആരോപിച്ചു. ലാത്തി സറണ്ടർ ചെയ്തുവെന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികൾ. മർദ്ദനത്തിന് ഉപയോഗിച്ച ആയുധം എവിടെനിന്നാണ് സംഘടിപ്പിച്ചതെന്ന് വ്യക്തമാക്കാൻ പ്രതികൾ ഇതുവരെ തയ്യാറായിട്ടില്ല, അദ്ദേഹം വ്യക്തമാക്കി.ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനുപിന്നാലെ വാഹനത്തിൽ നിന്നിറങ്ങിയ ഗൺമാൻമാർ പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.