മുംബൈ ന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങൾ കൂട്ടിയിടിച്ചു:ആളപായമില്ല

മുംബൈ ന്താരാഷ്ട്ര വിമാനത്താവളത്തിൽ  യാത്രാ വിമാനങ്ങൾ  കൂട്ടിയിടിച്ചു:ആളപായമില്ല

മുംബൈ :  ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യാത്രാ വിമാനങ്ങൾ നിലത്ത് കൂട്ടിയിടിച്ചു.സംഭവ സമയത്ത് രണ്ട് വിമാനങ്ങളിലും  യാത്രക്കാരുണ്ടായിരുന്നു. കോയമ്പത്തൂരിലേക്ക് പുറപ്പെടാൻ പിന്നോട്ട് നീങ്ങുകയായിരുന്ന എയർ ഇന്ത്യ വിമാനം AI 2732 ഉം ഹൈദരാബാദിൽ നിന്ന് എത്തിയ ശേഷം ടാക്സി ചെയ്യുകയായിരുന്ന ഇൻഡിഗോ വിമാനം 6E 791 ഉം തമ്മിലാണ് കൂട്ടിയിടിച്ചത്."സംഭവം റെഗുലേറ്ററി അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. ഈ സംഭവം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും ഉയർന്ന മുൻഗണന," എയർ ഇന്ത്യ പറഞ്ഞു.

"ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് സർവീസ് നടത്തിയിരുന്ന ഞങ്ങളുടെ 6E 791 വിമാനത്തിന്റെ ചിറകിന്റെ അറ്റം ലാൻഡിംഗിന് ശേഷം ടാക്സി ചെയ്യുന്നതിനിടെ മറ്റൊരു എയർലൈനിന്റെ വിമാനവുമായി തട്ടിയെന്ന വാർത്ത ഞങ്ങൾ സ്ഥിരീകരിക്കുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണ്എന്നും വിമാനം അറ്റകുറ്റപ്പണി പരിശോധനകൾക്ക് വിധേയമാണ്," എന്ന് 'ഇൻഡിഗോ'യും പ്രസ്താവിച്ചു .