സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 17 വയസുകാരൻ കൊല്ലപ്പെട്ടു

സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് 17 വയസുകാരൻ കൊല്ലപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെയും സംഘർഷത്തെയും തുടർന്ന് 17 വയസുകാരൻ കൊല്ലപ്പെട്ടു  . പെരിങ്ങമല സ്വദേശിയായ ശിവസൂര്യയാണ് മരിച്ചത് . സംഭവവുമായി ബന്ധപ്പെട്ട് ശിവസൂര്യയുടെ രണ്ട് സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . ലഹരി ഉപയോഗത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.നരുവാമൂട് പോലീസ് സ്റ്റേഷൻ പരിധിയിലെ പുന്നുമൂട് ജംഗ്ഷനിലാണ് ഞെട്ടിക്കുന്ന ഈ സംഭവം അരങ്ങേറിയത് . ശിവസൂര്യയും സുഹൃത്തുക്കളായ അജിത്, കാർത്തിക് എന്നിവരും ഒരുമിച്ചാണ് ബൈക്കിൽ ഇവിടെയെത്തിയത്. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളുമുണ്ടാകുകയായിരുന്നു. തള്ളിയിട്ടപ്പോൾ വീണ സ്ഥലത്തുണ്ടായിരുന്ന പൊട്ടിയ ചില്ലുകൾ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്