ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നടന്‍ ജി. കൃഷ്ണകുമാറിനെ നിയമിച്ചു.

ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാനായി നടന്‍ ജി. കൃഷ്ണകുമാറിനെ നിയമിച്ചു.

 ന്യുഡൽഹി: ദേശീയ ചലച്ചിത്ര വികസന കോര്‍പറേഷന്റെ (എന്‍എഫ്ഡിസി) പാര്‍ട് ടൈം ചെയര്‍മാനായി നടന്‍ ജി. കൃഷ്ണകുമാറിനെ നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. കൃഷ്ണകുമാറിനെ എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി രാഷ്ട്രപതി നിയമിച്ചതായി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.കാശ്മീരം എന്ന മലയാള ചിത്രത്തിലൂടെയാണ് കൃഷ്ണകുമാര്‍ സിനിമാ രംഗത്തേക്ക് എത്തിയത്. അതിനുശേഷം നിരവധി മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചു. 2021 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്ന കൃഷ്ണകുമാര്‍ പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്.