"വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും.": പരിഹസിച്ച് എകെ ,ശശീന്ദ്രൻ

"വനവാസത്തിന് പോകുന്ന സതീശന് വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും.":  പരിഹസിച്ച് എകെ ,ശശീന്ദ്രൻ

കോഴിക്കോട്: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നാം തവണയും അധികാരത്തില്‍ വരുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്‌തെന്നും എലത്തൂരില്‍ വിജയം ഉറപ്പാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.യുഡിഎഫ് അധികാരത്തില്‍ വന്നില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വനവാസത്തിന് പോകുമെന്ന വെല്ലുവിളിയെ ശശീന്ദ്രന്‍ പരിഹസിച്ചു. ഇത് കോണ്‍ഗ്രസുകാര്‍ തമ്മിലുള്ള കളിയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയാകണമെന്ന സതീശന്റെ ആഗ്രഹം നടക്കില്ല. വനവാസത്തിന് പോകുന്ന വിഡി സതീശന് എല്ലാ ആശംസകളും നേരുന്നു. വനംവകുപ്പ് മന്ത്രി എന്ന നിലയില്‍ വനവാസത്തിനുള്ള എല്ലാ സൗകര്യവും ഒരുക്കിക്കൊടുക്കും. കെ സുധാകരന്റെ ആഗ്രഹവും അതുതന്നെയല്ലേ?. ഈ ആഗ്രഹമെങ്കിലും നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊടുവള്ളിയിലും വടകരയിലും എല്‍.ഡി.എഫിന് ജയസാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.