പാകിസ്ഥാനിൽ വീണ്ടും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.5 തീവ്രത

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ മണിക്കൂറുകളുടെ ഇടവേളയിൽ വീണ്ടും ശക്തമായ ഭൂചലനം . റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഏറ്റവും ഒടുവിലായി അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ പ്രകമ്പനത്തിൽ ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടിമാറി. ഭൂചലനത്തിൽ രാജ്യത്ത് എവിടെയും നിലവിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ മരണങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ദുരന്തനിവാരണ വിഭാഗം അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരം പാകിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി കൃത്യം മണിക്കൂറുകൾക്ക് ശേഷമാണ് വിറപ്പിച്ചു കൊണ്ട് വീണ്ടും രണ്ടാമത്തെ ഭൂചലനം അനുഭവപ്പെട്ടത്. വെള്ളിയാഴ്ച ഉണ്ടായ ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഭൂമിക്കടിയിൽ 75 കിലോമീറ്റർ താഴ്ചയിലായിരുന്നുവെന്ന് ഭൗമശാസ്ത്ര ഗവേഷകർ വ്യക്തമാക്കി. തുടർചലനങ്ങളുടെ (Aftershocks) പശ്ചാത്തലത്തിൽ വരും മണിക്കൂറുകളിൽ ജനങ്ങൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം