അൻസിബയുടേത് വ്യക്തിപരമായ പ്രശ്‌നം; അമ്മ പ്രസിഡൻ്റ് ശ്വേത മേനോന്‍

എറണാകുളം: നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ രംഗത്ത് വന്നതിന് പിന്നാലെ പ്രതികരിച്ച് താരസംഘടനയായ 'അമ്മ' പ്രസിഡൻ്റ് ശ്വേത മേനോന്‍. അന്‍സിബയുടേത് വ്യക്തിപരമായ പ്രശ്‌നമാണെന്നും അമ്മയുമായി ബന്ധമില്ലെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. അമ്മ ഒരു ചാരിറ്റി സംഘടനയാണെന്നും സിനിമ താരങ്ങള്‍ തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും ശ്വേത മേനോന്‍ പറഞ്ഞു. ടിനിടോമുമായി ബന്ധപ്പെട്ട പരാതി മാധ്യമങ്ങള്‍ വഴിയാണ് താന്‍ അറിഞ്ഞതെന്നും ശ്വേത മാധ്യമങ്ങളോടു പറഞ്ഞു.ടിനി ടോമുമായി ബന്ധപ്പെട്ട പരാതി മാര്‍ച്ചില്‍ നടന്ന സെക്ഷനില്‍ പറഞ്ഞിട്ടില്ലെന്നും ശ്വേതമേനോന്‍ പറഞ്ഞു. ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്ക് ശേഷമാണ് അന്‍സിബയുടെ പരാതിയുമായി ബന്ധപ്പെട്ട് മെയില്‍ വന്നത്. പരാതിയില്‍ ഉന്നയിച്ചതുപോലെ ടിനിടോമിൻ്റെ വിഷയവും ലക്ഷ്‌മി പ്രിയയുടെ പ്രശ്‌നവും മെയിലില്‍ ഉണ്ട്. ജനുവരിയില്‍ അന്‍സിബ മൂന്ന് പരാതികള്‍ അമ്മയില്‍ നല്‍കിയിരുന്നു. മാര്‍ച്ച് 2 ന് നടന്ന അമ്മ സെഷനില്‍ അന്‍സിബ പങ്കെടുത്തിരുന്നുവെന്നും അന്ന് ഒരു പരാതിയും ഉന്നയിച്ചില്ലെന്നും അവര്‍ പറഞ്ഞു.