Keralam
വി .കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു,

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം സ്ഥാനാർത്ഥി മധുസൂദനെതിരെ മത്സരിച്ച മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ്റെ അനുകൂലികൾക്കെതിരെ വ്യാപകമായ ആക്രമണം. കുഞ്ഞികൃഷ്ണൻ്റെ പുസ്തപ്രകാശനത്തിൽ പങ്കെടുത്ത സിപിഎം അംഗമായ ടി പുരുഷോത്തമൻ്റെ വീടിന് നേരെ ഇന്നലെ അർദ്ധ രാത്രി ആക്രണം ഉണ്ടായി. വീടിന് മുന്നിലുണ്ടായിരുന്ന കാറിന് തീയിട്ട സിപിഎം പ്രവർത്തകർ വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. വീട്ടിനകത്തേക്കും കരിങ്കല്ലുകൾ എറിഞ്ഞതായി ടി പുരുഷോത്തമൻ പറഞ്ഞു.സമീപമുള്ള കോൺഗ്രസ്സ് പ്രവർത്തക രേഖയുടെ വീടിനുമുന്നിലുള്ള മതിൽ അജ്ഞാതർ തകർത്തു .കണ്ണൂരിൽ തന്നെ വിവിധഭാഗങ്ങളിൽ കോൺഗ്രസ്സ് ഓഫീസുകൾക്ക് നേരെ ഇന്നലെ രാത്രിആക്രമണമുണ്ടായി