National
'ഭസ്‌മാഞ്ചൽ' മലയാള നാടകത്തിൻ്റെ ഓഡിയോ ലോഞ്ച് നാളെ

മുംബൈ: ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റുന്ന 'ഭസ്മാഞ്ചല്‍' നാടകത്തിലെ ഗാനങ്ങളുടെ ഔദ്യോഗിക പ്രകാശനം നാളെ ( മേയ് 24) പവായ് നഹാര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് 6ന് ആണ് പരിപാടി.മോഹന്‍ നായർ രചനയും സംവിധാനം നിർവഹിച്ച നാടകത്തിലെ ഗാനങ്ങളുടെ സംഗീതം പ്രേംകുമാർ മുംബൈയുംആലാപനം ആശ മിഥുനുമാണ് .
പ്രമുഖ മാധ്യമപ്രവർത്തകരായ എം.ജി. അരുണ്‍, കാട്ടൂര്‍ മുരളി, സംഗീത - വാദ്യരംഗത്ത് പ്രശസ്‌തരായ ത്യാഗരാജന്‍, കുമാര്‍ തോട്ടുപുറത്ത് എന്നിവരെ ചടങ്ങില്‍ ആദരിക്കും. പരിപാടിയുടെ അവതാരകൻ ശ്രീകുമാർ മാവേലിക്കരയാണ് .