5 റൗണ്ടിലും ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ ,

5 റൗണ്ടിലും ധർമ്മടത്ത്  മുഖ്യമന്ത്രി പിണറായി  വിജയൻ പിന്നിൽ ,

കണ്ണൂർ : വോട്ടെണ്ണൽ 5 റൗണ്ട് പിന്നിടുമ്പോൾ  ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി,കേരള മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ . പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ  സിപിഎം ഭരിക്കുന്ന ചെമ്പിലോട് ,അഞ്ചരക്കണ്ടി ,വേങ്ങാട് എന്നിവടങ്ങളിലെ   വോട്ടെണ്ണൽ പൂർത്തിയായപ്പോൾ   യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് 1090വോട്ടുകൾക്ക് മുന്നിലാണ് .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ   10000ലധികം  വോട്ടുകൾക്ക്  പിണറായി  വിജയൻ ലീഡ് ചെയ്തിരുന്നു. മണ്ഡലത്തിലെ 8പഞ്ചായത്തുകളും ഭരിക്കുന്നത് സിപിഎം ആണ് . ഇനി പാർട്ടി കോട്ടകളായ പെരളശ്ശേരി, പിണറായി പോലുള്ള കേന്ദ്രങ്ങളിലേക്ക് വോട്ടെണ്ണൽ മാറുമ്പോൾ പിണറായി  വിജയൻ്റെ മുന്നേറ്റമായിരിക്കുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

നിലവിൽ 96 മണ്ഡലങ്ങളിൽ യുഡിഎഫ് ലീഡുചെയ്യുമ്പോൾ 43 മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ നിൽക്കുന്നു .2സീറ്റിൽ എൻഡിഎ ലീഡ് ചെയ്യുന്നു. രിത്രത്തിൽ ആദ്യമായി യുഡിഎഫ് സ്ഥാനാർഥി യുടെ ലീഡിന് മട്ടന്നൂർ സാക്ഷിയാകുകയാണ്. 7 റൗണ്ട് പൂർത്തിയാകുമ്പോൾ പയ്യന്നൂരിൽ  കോൺഗ്രസ്സ് പിന്തുണയുള്ള  മുൻ സിപിഎം  നേതാവ് വി.കുഞ്ഞികൃഷ്ണൻ നിലവിൽ ലീഡ് ചെയ്യുകയാണ് .