സിജെപിയുടെ ഡൽഹി പ്രതിഷേധ പ്രകടനം നാളെ : 1,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

സിജെപിയുടെ ഡൽഹി പ്രതിഷേധ പ്രകടനം നാളെ  : 1,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു

ന്യുഡൽഹി : കോടിക്കണക്കിന് ഫോളോവേഴ്‌സുമായി  സമൂഹ മാധ്യമത്തിൽ വൻ തരംഗം സൃഷ്‌ടിച്ച  സമകാലിക ജനകീയ പ്രസ്ഥാനമാണ് കോക്രോച്ച് ജനതാ പാർട്ടി (സിജെപി).ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ തലപ്പത്തിരിക്കുന്ന പ്രമുഖർ നടത്തിയ ഒരു പരാമർശമാണ് ഈ പാർട്ടിയുടെ ഉല്പത്തിക്ക് കാരണമായത് .നീറ്റ് യുജി ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെയും വിദ്യാർഥി പ്രശ്നങ്ങൾക്കെതിരെയും സോഷ്യൽ മീഡിയയിൽ നിരന്തരം ശബ്‌ദമുയർത്തുന്ന യുവാക്കളെയും ആക്‌ടിവിസ്റ്റുകളെയും വിരൽ ചൂണ്ടിക്കൊണ്ട്, "ജോലിയില്ലാത്ത ചില കോക്രോച്ചുകൾ (കൂറകൾ) സിസ്റ്റത്തെ തകർക്കാൻ നടക്കുന്നു" എന്ന രീതിയിൽ ചില ഉയർന്ന ഭരണഘടനാ പദവിയിലിരിക്കുന്നവർ നടത്തിയ പരിഹാസം യുവാക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. ഈ പ്രതിഷേധത്തിൽ നിന്നും ജന്മമെടുത്ത യുവാക്കളുടെ കൂട്ടയ്മയായാണ് സിജെപി

 നാളെ സിജെപി തങ്ങളുടെ ആദ്യത്തെ പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ്. രാവിലെ 9 മണിക്ക്   ജന്തർ മന്തറിലാണ്  പ്രതിഷേധസമരം. ദേശീയതലത്തിൽ വൻ വിവാദമായ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച, പരീക്ഷാ ക്രമക്കേടുകൾ എന്നിവയിൽ പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ അടിയന്തര രാജി ആവശ്യപ്പെട്ടാണ് സി.ജെ.പി ഈ വൻ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 6 ശനിയാഴ്ച ഡൽഹിയിലാണ് രാജ്യം ഉറ്റുനോക്കുന്ന ഈ യുവജന മുന്നേറ്റം അരങ്ങേറുന്നത്.

രാജ്യത്തെ ഐടി-വിദ്യാഭ്യാസ രംഗങ്ങളിലെ വിപ്ലവത്തിനും നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെയുള്ള പോരാട്ടങ്ങൾക്കും നേതൃത്വം നൽകുന്ന സി.ജെ.പി കോർ കമ്മിറ്റിയിലെ പ്രധാന നേതാക്കള്‍ ആരൊക്കെയാണെന്നും അവരുടെ വിദ്യാഭ്യാസ യോഗ്യതകൾ എന്താണെന്നും നോക്കാം 

1. അഭിജീത് ദീപ്‌കെ

കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകനും പ്രധാന മുഖവുമായ അഭിജീത് ദീപ്‌കെ വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ ഒരു കട്ട 'പ്രൊഫഷണൽ' തന്നെയാണ്. ബിരുദം: പൂനെയിലെ പ്രമുഖ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ജേണലിസത്തിൽ ബാച്ചിലർ ബിരുദം പൂർത്തിയാക്കി.ഉപരിപഠനം: അമേരിക്കയിലെ ലോകപ്രശസ്തമായ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നും പബ്ലിക് റിലേഷൻസിൽ മാസ്റ്റർ ബിരുദധാരിയാണ് മുപ്പതുകാരനായ അഭിജീത്. ഡിജിറ്റൽ പൊളിറ്റിക്കൽ മെസ്സേജിംഗിലും ക്യാമ്പയിൻ സ്ട്രാറ്റജിയിലും വൻ വൈദഗ്ധ്യമുള്ള ഇദ്ദേഹം മുൻപ് ഡൽഹി വിദ്യാഭ്യാസ വകുപ്പിൻ്റെ കമ്മ്യൂണിക്കേഷൻ അഡ്വൈസറായും പ്രവർത്തിച്ചിട്ടുണ്ട്.

2. സൗരവ് ദാസ്

പാർട്ടിയുടെ ഔദ്യോഗിക നിലപാടുകൾ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കുന്ന ചീഫ് വക്താവാണ് സൗരവ് ദാസ്. ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ വ്യക്തിയാണ്. പ്രശസ്തമായ അമിറ്റി എജ്യുക്കേഷൻ ഗ്രൂപ്പിൽ നിന്നാണ് അദ്ദേഹം തൻ്റെ 2016 - 2019 ബാച്ചിൽ ഈ ബിരുദം പൂർത്തിയാക്കിയത്.യോഗ്യത: ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണ് ഇദ്ദേഹം. വിവരാവകാശ നിയമങ്ങൾ, ഭരണഘടനാപരമായ സുതാര്യത, സാമൂഹിക-നിയമ പ്രശ്നങ്ങൾ എന്നിവയിൽ ആഴത്തിലുള്ള പഠനവും മാധ്യമപ്രവർത്തന പരിചയവും ഇദ്ദേഹത്തിനുണ്ട്.ബിരുദപഠനത്തിന് ശേഷം 2020 മുതൽ അദ്ദേഹം ഒരു സ്വതന്ത്ര അന്വേഷണാത്മക മാധ്യമപ്രവർത്തകനായി കരിയർ ആരംഭിച്ചു. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളായ ദി കാരവൻ, അൽ ജസീറ, ദി ഹിന്ദു, ദി വയർ , ആർട്ടിക്കിൾ 14 എന്നിവയിൽ അദ്ദേഹം നിരവധി ലേഖനങ്ങളും അന്വേഷണാത്മക റിപ്പോർട്ടുകളും എഴുതിയിട്ടുണ്ട്

3. അശുതോഷ് റാങ്ക

ഇന്ത്യൻ എജ്യുക്കേഷൻ സിസ്റ്റത്തിലെ ഡിജിറ്റൽ പാളിച്ചകൾക്കെതിരെ കൃത്യമായ ഡാറ്റാ വിശകലനങ്ങളുമായി രംഗത്തുവരുന്ന നേതാവാണ് അശുതോഷ് റാങ്ക.ബി.ടെക് ബിരുദം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഐ.ഐ.ടി കാൺപൂരിൽ നിന്നുമാണ് അദ്ദേഹം മെറ്റീരിയൽസ് സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം നേടിയത് (2013 - 2017 ബാച്ച്). ഐ.ഐ.ടിയിൽ പഠിക്കുന്ന കാലയളവിൽ അവിടുത്തെ സ്റ്റുഡൻ്റ്‌സ് ജിംഖാനയുടെ പ്രസിഡൻ്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഉപരിപഠനം: ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും ഉപരിപഠനം പൂർത്തിയാക്കിയ ഇദ്ദേഹം പ്രമുഖ ആഗോള കൺസൾട്ടൻസി സ്ഥാപനമായ 'മക്കിൻസി ആൻഡ് കമ്പനിയിൽ' ലണ്ടനിൽ കൺസൾട്ടന്റായും ജോലി നോക്കിയിട്ടുണ്ട്

4. വിജേത ദാഹിയ

പാർട്ടിയുടെ ഐഡിയോളജികളും കാമ്പയിൻ കണ്ടന്റുകളും ഡിസൈൻ ചെയ്യുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന വനിതാ നേതാവാണ് വിജേത ദാഹിയ.യോഗ്യത: ഒരു പൊളിറ്റിക്കൽ റിസർച്ചറും പ്രശസ്തയായ ഡോക്യുമെൻ്ററി ഫിലിം മേക്കറുമാണ്. ഇന്ത്യൻ രാഷ്ട്രീയ വ്യവസ്ഥിതികളെക്കുറിച്ചും വിദ്യാർത്ഥി പ്രശ്നങ്ങളെക്കുറിച്ചും കൃത്യമായ അക്കാദമിക് റിസർച്ചുകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് വിജേത.എഞ്ചിനീയറിംഗ് ബിരുദം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും പഴക്കമേറിയതുമായ സാങ്കേതിക സർവ്വകലാശാലകളിലൊന്നായ ഡൽഹി ടെക്‌നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് അദ്ദേഹം തൻ്റെ ബിരുദം പൂർത്തിയാക്കിയത്.പൊളിറ്റിക്കൽ റിസർച്ചർ & സ്ക്രിപ്റ്റ് റൈറ്റർ: ഒരു എഞ്ചിനീയറിംഗ് ബിരുദധാരിയാണെങ്കിലും രാഷ്ട്രീയ വിശകലനങ്ങളിലും സാംസ്കാരിക പ്രവർത്തനങ്ങളിലുമാണ് അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രശസ്ത ഇന്ത്യൻ യൂട്യൂബ് ഉള്ളടക്ക സ്രഷ്ടാവായ ധ്രുവ് റാഠിയുടെ വീഡിയോകൾക്ക് വേണ്ടി പ്രധാനമായും രാഷ്ട്രീയ ഗവേഷണങ്ങളും സ്ക്രിപ്റ്റ് രചനകളും നിർവ്വഹിക്കുന്നത് വിജേത ദാഹിയയാണ്. ഡിജിറ്റൽ മീഡിയയിലെ വലിയ സ്വാധീനവും, കൃത്യമായ രാഷ്ട്രീയ നിരീക്ഷണങ്ങളും സമന്വയിപ്പിച്ചു കൊണ്ട് കോക്രോച്ച് ജനതാ പാർട്ടിയുടെ ആശയങ്ങൾ യുവാക്കളിലേക്ക് വേഗത്തിൽ എത്തിക്കാൻ വിജേത ദാഹിയയുടെ ഈ പശ്ചാത്തലം പാർട്ടിയെ സഹായിക്കുന്നുണ്ട്.

അതിനിടയിൽ നാളെ  ജന്തർ മന്തറിൽ സിജെപി  നടത്തുന്ന സമരം  കണക്കിലെടുത്ത് എല്ലാ പ്രവേശന ഇടനാഴികളിലും ജനക്കൂട്ട നിയന്ത്രണ നടപടികൾക്ക്  പോലീസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തരമായി കേൾക്കാൻ ഡൽഹി ഹൈക്കോടതി വിസമ്മതിച്ചു.സേവ് ഇന്ത്യ ഫൗണ്ടേഷൻ സമർപ്പിച്ച ഹർജി ജസ്റ്റിസുമാരായ സൗരഭ് ബാനർജി, അമിത് ശർമ്മ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന് മുമ്പാകെ പരാമർശിച്ചു. ഹർജി ഇന്ന് തന്നെ കേൾക്കണമെന്ന് എൻജിഒയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു, എന്നാൽ ബെഞ്ച് അത് കേൾക്കാൻ വിസമ്മതിക്കുകയായിരുന്നു 

ഇനി നാളെ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരിക്കാം..