സഹപാഠികളായ എട്ടുപേർ ചേർന്ന് 13 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

സഹപാഠികളായ എട്ടുപേർ ചേർന്ന് 13 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: സ്കൂൾ സഹപാഠികളായ എട്ടുപേർ ചേർന്ന് 13 വയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരമായ പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്. സംഭവത്തിൽ കൂടൽ പൊലീസ് രണ്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രതികൾ. സ്കൂളിന് സമീപത്തുവെച്ചും, പ്രതികളിൽ ഒരാളായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം നടന്നത്. സംഘത്തിൽ പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആകെ എട്ടുപേർ പ്രതികളാണെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇതിൽ ആറുപേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടുള്ളത്.കൗൺസിലിംഗിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂൾ അധികൃതരാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്.