ആവേശ വിജയത്തിന് പിന്നാലെ കേപ് വേർഡിനെ അഭിനന്ദിച്ച്‌ മെസ്സി

ആവേശ വിജയത്തിന് പിന്നാലെ കേപ് വേർഡിനെ അഭിനന്ദിച്ച്‌  മെസ്സി

മുംബൈ : ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച  കേപ് വേർഡ് ടീം അർജന്റീനയെ വിറപ്പിക്കുന്ന പ്രകടനമാണ് കഴിഞ്ഞ കളിയിൽ ഫുട്‍ബോൾ ലോകം കണ്ടത് .അത്രകണ്ട് ആവേശകരമായ പ്രകടമായിരുന്നു ടീമിൻ്റെത് അർജന്റീനയോട് പൊരുതി തോൽക്കുകയായിരുന്നു റയാൻ ഐസക് മെൻഡെസും സംഘവും . 

മത്സരത്തിന് ശേഷം അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി എതിരാളികളുടെ പ്രകടനത്തെ വാനോളം പുകഴ്ത്തി.

ഈ മത്സരം വളരെ കടുപ്പമായിരിക്കുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ലോകകപ്പിൽ ആരും ഒന്നും സൗജന്യമായി തരില്ല. ഇന്ന് നേരിട്ട വെല്ലുവിളികളിൽ നിന്ന് പഠിക്കാനും, വിശ്രമിക്കാനും, അടുത്ത മത്സരത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഞങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. ഒപ്പം, മികച്ച പ്രകടനം കാഴ്ചവെച്ച കേപ് വേർഡ് ടീമിന് അഭിനന്ദനങ്ങൾ,” മെസ്സി പറഞ്ഞു.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ മെസ്സിയാണ് അർജന്റീനയ്ക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്. ഈ ലോകകപ്പിലെ അദ്ദേഹത്തിന്റെ ഏഴാം ഗോളാണിത്. എന്നാൽ കേപ് വേർഡ് തിരികെ വരികയും ഡെറോയ് ഡുവാർട്ടെയിലൂടെ സമനില പിടിക്കുകയും ചെയ്തു. തുടർന്ന് അധികസമയത്തേക്ക് നീണ്ട മത്സരത്തിൽ ലിസാൻഡ്രോ മാർട്ടിനെസ് അർജന്റീനയെ മുന്നിലെത്തിച്ചെങ്കിലും സിഡ്നി ലോപ്പസ് കബ്രാലിലൂടെ കേപ് വേർഡ് വീണ്ടും സമനില നേടി. ഒടുവിൽ അധികസമയത്തിന്റെ രണ്ടാം പകുതിയിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് ക്രിസ്റ്റ്യൻ റൊമേറോ ഹെഡറിലൂടെ വിജയഗോൾ നേടുകയായിരുന്നു.

കേപ് വേർഡിനെ തോൽപ്പിച്ച അർജന്റീന ഇപ്പോൾ പ്രീ-ക്വാർട്ടറിൽ ഈജിപ്തിനെ നേരിടാൻ ഒരുങ്ങുകയാണ്. തോറ്റെങ്കിലും, അർജന്റീനയെ വിറപ്പിച്ച കേപ് വേർഡ് ടീമിന് വലിയ ആരാധക പിന്തുണയും അഭിനന്ദനങ്ങളും ലഭിച്ചു.