Keralam
കണ്ണൂര്‍ മുല്ലക്കൊടിയില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

കണ്ണൂര്‍: കണ്ണൂര്‍ മുല്ലക്കൊടിയില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു. മുല്ലക്കൊടി സ്വദേശി പ്രകാശനാണ് കുത്തേറ്റത്. പരിക്കേറ്റ പ്രകാശനെ എകെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കോൺഗ്രസ്സ് ആണെന്ന് സിപിഎം ആരോപണം. പരിക്കേറ്റ പ്രകാശനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്,എൽഡിഎഫ് ജില്ലാ കൺവീനർ എൻ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, തളിപ്പറമ്പ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി കെ ശ്യാമള തുടങ്ങിയവർ കണ്ണൂർ എകെജി ആശുപത്രിയിൽ സന്ദർശിച്ചു.