National
നയാരയ്ക്ക് പിന്നാലെ ഷെല്ലും ഇന്ധനവില വർധിപ്പിച്ചു; പെട്രോളിനും ഡീസലിനും വൻ വിലക്കയറ്റം

ന്യുഡൽഹി :സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജിക്ക് പിന്നാലെ ഷെൽ ഇന്ത്യയും (Shell India) രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണവിലയിലുണ്ടായ വ്യതിയാനങ്ങളും പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥയുമാണ് വില വർധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
പുതുക്കിയ നിരക്കുകൾ പ്രകാരം പെട്രോൾ: ലിറ്ററിന് ₹7.41 ,ഡീസൽ: ലിറ്ററിന് ₹25.01 വർധിച്ചു.
പൊതുമേഖലാ എണ്ണക്കമ്പനികളായ ഐ.ഒ.സി (IOC), ബി.പി.സി.എൽ (BPCL), എച്ച്.പി.സി.എൽ (HPCL) എന്നിവ നിലവിൽ വില വർധിപ്പിച്ചിട്ടില്ലാത്തതിനാൽ, സ്വകാര്യ പമ്പുകളെ ആശ്രയിക്കുന്നവർക്ക് വലിയ സാമ്പത്തിക ബാധ്യതയാകും ഈ തീരുമാനം ഉണ്ടാക്കുക.
.