വിഡി സതീശൻ്റെ മംഗളൂരു യാത്ര: "അദാനി ഗ്രൂപ്പുമായി ചർച്ച നടന്നുവെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുo"

വിഡി സതീശൻ്റെ മംഗളൂരു യാത്ര: "അദാനി ഗ്രൂപ്പുമായി  ചർച്ച നടന്നുവെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുo"

കാസർഗോട്: മുഖ്യമന്ത്രി വിഡി സതീശൻ്റെ മംഗളൂരു യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വിശദീകരണവുമായി മുൻ എംഎൽഎയും ജെഡിഎസ് നേതാവുമായ മുഹിയുദീൻ. വിഡി സതീശനെ മംഗളൂരു വിമാനത്താവളത്തിൽ സ്വീകരിച്ചതിൽ മറ്റ് ലക്ഷ്യങ്ങളില്ല. അതിൽ രാഷ്ട്രീയമില്ലെന്നും തികച്ചും സൗഹൃദപരമായ സന്ദർശനമായിരുന്നു അതെന്നും ബാവ ഒരു മാധ്യമത്തിന് നൽകിയ  അഭിമുഖത്തിൽ പ്രതികരിച്ചു.

വിഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ മൂകാംബിക ക്ഷേത്ര ദർശനത്തിനുള്ള യാത്രയിലാണ് മംഗളൂരുവിൽ എത്തിയത്. വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ മുഹിയുദീൻ ബാവയും ജെഡിഎസ് നേതാവായ ബിഎം ഫാറൂഖും ഉണ്ടായിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ നിറം നൽകേണ്ടതില്ല.വി ഡി സതീശനുമായി എന്തെങ്കിലും തരത്തിൽ രാഷ്ട്രീയചർച്ചയോ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചർച്ചയോ നടന്നുവെന്ന് തെളിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും അഭിമുഖത്തിൽ മുഹിയുദീൻ പറഞ്ഞു.

മംഗളൂരു യാത്ര വിവാദമാക്കിയതിന് പിന്നിൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. കോൺഗ്രസിലെ വിഡി സതീശൻ്റെ രാഷ്ട്രീയ എതിരാളികളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. വിമാനത്താവളത്തിലെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത് പാർട്ടിക്കുള്ളിലെ ശത്രുക്കളാണ്. കോൺഗ്രസ് ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കാനാണ് ഈ നീക്കം നടത്തിയത്. യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് പിന്നീട് പ്രചരിപ്പിച്ചതെന്നും ബാവ ചൂണ്ടിക്കാട്ടി.

യാത്രക്കിടെ ബിഎം ഫാറൂഖിൻ്റെ വീട്ടിൽ ഒരു സത്കാരം നടന്നിരുന്നു. സത്കാരത്തിൽ അദാനി ഗ്രൂപ്പ് പ്രസിഡൻ്റ് കിഷോർ ആൽവയും മുഖ്യമന്ത്രി വിഡി സതീശനും പങ്കെടുത്തെന്നത് സത്യമെന്ന് ബാവ സമ്മതിച്ചു. എന്നാൽ ഇത് തികച്ചും യാദൃച്ഛികമായി സംഭവിച്ചതാണ്. ഇതിൽ ദുരൂഹതകളൊന്നുമില്ല. ഔദ്യോഗികമായ യാതൊരു ചർച്ചയും അവിടെ നടന്നിട്ടുമില്ല 

"പുതിയ രാഷ്ട്രീയ സാഹചര്യത്തിലാണ് പഴയ യാത്രകൾ വീണ്ടും വിവാദമാക്കുന്നത്. അനാവശ്യമായി മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ലക്ഷ്യമിട്ടാണ് പ്രതിപക്ഷവും കോൺഗ്രസിലെ ഒരു വിഭാഗവും നിരന്തരം ശ്രമിക്കുന്നത്. ജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ജനക്ഷേമ പദ്ധതികളിൽ വലിയ വിശ്വാസമുണ്ട്. ആ പ്രതിച്ഛായ തകർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവം ഗൂഢാലോചന നടത്തുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിതമായ പ്രചാരണമാണ് സാമൂഹിക മാധ്യമങ്ങൾ വഴിയും നടക്കുന്നത്.":മുഹിയുദീൻ പറയുന്നു .

മെയ് ഒന്നിന് വി ഡി സതീശന്‍  ചാര്‍ട്ടേഡ് വിമാനത്തിൽ   മംഗലാപുരത്തേയ്ക്ക് പോയി എന്നായിരുന്നു  റിപ്പോര്‍ട്ടുകള്‍.  ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.രാവിലെ 8.40നാണ് വി ഡി സതീശന്‍ മംഗലാപുരത്ത് എത്തിയത്. ഇവിടെ വച്ച് എന്‍ഡിഎയുടെ ഭാഗമായ ജെഡിഎസിന്റെ നേതാക്കളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബിജെപി പിന്തുണയില്‍ എംഎല്‍സിയായ ഫറൂഖിനെയും കോണ്‍ഗ്രസ് വിട്ട് ജെഡിഎസില്‍ എത്തിയ മൊഹിയുദ്ദീനെയുമാണ് സതീശന്‍ കണ്ടത്. വി ഡി സതീശന് ഇവര്‍ വിരുന്ന് നല്‍കിയതായും സൂചനയുണ്ട്. വൈകീട്ട് അഞ്ചേകാലോടെ അതേ ഫ്‌ലൈറ്റില്‍ തന്നെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് വി ഡി സതീശന്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. saffron strokes പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള vt- pmo രജിസ്‌ട്രേഷനിലുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് വി ഡി സതീശന്‍ യാത്ര ചെയ്തതെന്നായിരുന്നു  റിപ്പോര്‍ട്ടുകള്‍.