സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ കുവൈത്തില്‍ വീണ്ടും ഇറാൻ്റെ ഡ്രോണ്‍ ആക്രമണം

സമാധാന ചർച്ചകള്‍ പുരോഗമിക്കുന്നതിനിടെ കുവൈത്തില്‍ വീണ്ടും ഇറാൻ്റെ  ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി: വെടിനിർത്തല്‍ നിലവില്‍ വന്നിട്ടും അയല്‍ രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം അവസാനിപ്പിക്കാതെ ഇറാൻ.കുവൈത്തിലെ അതീവ സുരക്ഷാ മേഖലയായ നാഷണല്‍ ഗാർഡ് സൈറ്റിനെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം നടന്നു.  സംഭവത്തില്‍ കെട്ടിടങ്ങള്‍ക്കും സൈനിക ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി നാഷണല്‍ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറല്‍ ജദാൻ ഫാദല്‍ സ്ഥിരീകരിച്ചു.

ഒരു ശത്രു ഡ്രോണ്‍ താവളത്തിലേക്ക് കടന്നുകയറി ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ആക്രമണസമയത്ത് സൈനികർ സുരക്ഷിത സ്ഥാനങ്ങളിലായിരുന്നതിനാല്‍ ജീവഹാനിയോ പരിക്കുകളോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.