ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

 ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: ഇന്ന് കേരളത്തിൽ . നടക്കുന്ന  ഹർത്താലുമായി സഹകരിക്കില്ലെന്നും സംസ്ഥാനത്തെ കടകമ്പോളങ്ങൾ സാധാരണ പോലെ തുറന്നു പ്രവർത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഒന്നാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഹർത്താൽ ആവശ്യമില്ലെന്നാണ് വ്യാപാരികളുടെ നിലപാട്. ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരള സാങ്കേതിക സർവകലാശാലയും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതികൾ നാളെ പ്രഖ്യാപിക്കും .

നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ദലിത് ആദിവാസി സംഘടനകളാണ്  സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തത് . 52 സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിലാണ് പ്രതിഷേധത്തിന് പിന്നിൽ. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ അറസ്റ്റ് ചെയ്യുക, രോഹിത് വെമുല നിയമം നടപ്പിലാക്കുക, കുടുംബത്തിന് പത്ത് കോടി രൂപ നഷ്ടപരിഹാരം. നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. വാഹനങ്ങൾ തടയില്ലെന്നും സമാധാനപരമായി സഹകരിക്കണമെന്നും സമരസമിതി അറിയിച്ചിട്ടുണ്ട്