പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതിയെന്ന് കെ കെ രമ

പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതിയെന്ന് കെ കെ രമ

കേരളം : ടി പി ചന്ദ്രശേഖരന്‍റെ ചരമവാര്‍ഷിക ദിനമായ ഇന്ന്, പിണറായി വിജയനെതിരേ രൂക്ഷവിമര്‍ശനവുമായി കെ കെ രമ. ധര്‍മടത്ത് പിണറായി വിജയന്‍ പിന്നിലാണെന്ന വാര്‍ത്തയോടാണ് രമയുടെ പ്രതികരണം. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു എന്നും കെ കെ രമ.

കുഞ്ഞികൃഷ്ണനും ഗോവിന്ദനും ജി സുധാകരനും ലീഡ്

കണ്ണൂരില്‍ സിപിഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി വിമതരുടെ മുന്നേറ്റം. തളിപ്പറമ്പില്‍ ടി കെ ഗോവിന്ദനും പയ്യന്നൂരില്‍ പി വി കുഞ്ഞികൃഷ്ണനും ലീഡിലേക്ക്. പയ്യന്നൂരിൽ  12റൗണ്ടുകൾ  പൂർത്തിയാകുമ്പോൾ വി. കുഞ്ഞികൃഷ്ണൻ നാലായിരത്തിലധികം വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ് .. 3805 വോട്ടുകളാണ് മൂന്നു റൗണ്ട് എണ്ണിയപ്പോള്‍ ഗോവിന്ദന്‍റെ ലീഡ്. അമ്പലപ്പുഴയില്‍ 4109 വോട്ടുകളാണ് മൂന്നു റൗണ്ട് എണ്ണിയപ്പോള്‍ സുധാകരന്‍റെ ലീഡ്.

ധര്‍മടത്ത് ഞെട്ടി സിപിഎം, ഏഴാം  റൗണ്ടിലും പിന്നില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഏഴാം  റൗണ്ടിലും യുഡിഎഫ് സ്ഥാനാര്‍ഥി വി പി അബ്ദുള്‍ റഷീദ് മുന്നില്‍. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ മുന്നേറ്റവും മുഖ്യമന്ത്രി പിന്നിലായതും  അക്ഷരാര്‍ഥത്തില്‍ സിപിഎം കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. പാർട്ടികോട്ടയായ പെരളശ്ശേരി പഞ്ചായത്തിലെ  വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോഴും പിണറായി വിജയൻ പിന്നിൽ തന്നെ തുടരുകയാണ്  .

ചാണ്ടി ഉമ്മൻ്റെ അത്ഭുതകരമായ മുന്നേറ്റം 

പണം ചെലവഴിച്ചുള്ള ആർഭാടങ്ങളൊന്നുമില്ലാതെ   ആഘോഷങ്ങളൊന്നുമില്ല  പുൽപ്പള്ളിയിൽ  സൈക്കളിൽ പ്രചാരണം നയിച്ച  മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടിയുമ്മൻ്റെ  ലീഡ് 40000 കടന്നു.

നിലവിലെ മുന്നേറ്റം 

യുഡിഎഫ് : 97

എൽഡിഎഫ് : 39

എൻഡിഎ : 4