കേരളം 2026: മഹാരാഷ്ട്ര എ.ഐ.കെ.എം.സി.സി നേതാക്കളുടെ പ്രചാരണ പ്രവർത്തനങ്ങൾ തുടരുന്നു.
കണ്ണൂർ : കേരള നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മഹാരാഷ്ട്ര എ.ഐ.കെ.എം.സി.സി ഭാരവാഹികൾ വിവിധ മണ്ഡലങ്ങളിൽ നടത്തുന്ന പ്രചാരണ പ്രവർത്തനങ്ങൾ തുടരുന്നു .കുത്തുപറമ്പ് മണ്ഡലം സ്ഥാനാർഥി ജയന്തി രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അസിസ് മാണിയൂർ, മഹാ ഗഫൂർ, ഷംനാസ് എന്നിവർ സജീവമായി പങ്കാളികളായി. തുടർന്ന് കുറ്റിയാടി മണ്ഡലം സ്ഥാനാർഥി പാറക്കൽ അബ്ദുള്ള യുടെ പ്രചാരണ പരിപാടികളിലും അവർ പങ്കെടുത്തു. തഥവസരത്തിൽ പ്രമുഖ കോൺഗ്രസ് നേതാവ് ശശി തരൂരുമായി എ.ഐ.കെ.എം.സി.സി നേതാക്കൾ കൂടിക്കാഴ്ച നടത്തി. പേരാമ്പ്ര മണ്ഡലം സ്ഥാനാർഥി ഫാത്തിമ തഹലിയയുടെ മണ്ഡലത്തിൽ, സി.ച്ച്. ഇബ്രാഹിം കുട്ടി യോടൊപ്പം വോട്ടർമാരെ സന്ദർശിക്കുകയും സൗഹൃദ കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു.പേരാമ്പ്ര മണ്ഡല സന്ദർശനത്തിൽ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷൻ (MSF) ദേശീയ വൈസ് പ്രസിഡൻറ് അഡ്വ. ഫർഹത് ഷെയ്ഖ്, മുംബൈ മുബ്ര സ്റ്റുഡന്റ് ലീഡർ അമീർ ഷെയ്ഖ്, എം.എസ്.എഫ് താനെ ജില്ലാ പ്രസിഡൻറ് അസം ഷെയ്ഖ്, എം.എസ്.എഫ് ദേശീയ സെക്രട്ടറി (ഝാർഖണ്ഡ്) ഷഹ്ബാസ് ഹുസൈൻ, ഐയുഎംഎൽ ഝാർഖണ്ഡ് സംസ്ഥാന ജനറൽ സെക്രട്ടറി ഫസൽ ഇമാം, എം.എസ്.എഫ് ജില്ലാ പ്രസിഡൻറ് (ഝാർഖണ്ഡ്) ഇസ്രാർ എന്നിവരും പങ്കെടുത്തു.
https://www.worldm.news/maharashtra/maharashtra-kmcc-active-in--24283


