ഹൈക്കോടതി ഉത്തരവിന് ശേഷം ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷന് സമീപം നാലുദിവസം നീണ്ടുനിൽക്കുന്ന വൻതോതിലുള്ള ചേരി പൊളിക്കൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.
മുംബൈ : ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെത്തുടർന്ന് , ബാന്ദ്ര ഈസ്റ്റ് റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ഗരീബ് നഗർ ചേരി പ്രദേശത്ത് വലിയ തോതിലുള്ള ഒഴിപ്പിക്കലും പൊളിച്ചുമാറ്റലും ഇന്നാരംഭിച്ചു.സ്ഥലത്ത് വലിയതോതിൽ മഹാരാഷ്ട്ര-റെയിൽവേപോലീസ് സേനകളെ വിന്യസിച്ചുകൊണ്ടാണ് ചേരികൾ പൊളിച്ചുമാറ്റുന്നത് .നിയമപരമായി താമസിക്കുന്ന 100 പേർക്ക് ബദൽ സംവിധാനങ്ങൾ ഒരുക്കിയതിനുശേഷമാണ് അനധികൃതമായി കെട്ടിപ്പൊക്കിയ വീടുകൾ പൊളിക്കുന്നത്. ഇതിനെത്തുടർന്ന് നൂറുകണക്കിന് കുടുംബങ്ങൾ ഭാവനരഹിതരായി .അടുത്ത നാല് ദിവസത്തേക്ക് നടപടി തുടരും.

സാന്താക്രൂസ്-മുംബൈ സെൻട്രൽ ഇടനാഴിയിലെ അഞ്ചാമത്തെയും ആറാമത്തെയും റെയിൽവേ ലൈനുകൾ വികസിപ്പിക്കാനുള്ള വെസ്റ്റേൺ റെയിൽവേയുടെ ദീർഘകാല പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഈ പൊളിക്കൽ നടപടി. സബർബൻ യാത്രക്കാരുടെ തിരക്ക് ലഘൂകരിക്കുന്നതിനും റെയിൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതിയാണിത്.പ്രദേശത്തെ വാണിജ്യ പുനർവികസന പദ്ധതികൾക്ക് വെട്ടിത്തെളിച്ച ഭൂമി തന്ത്ര പ്രധാനമാണ്.റെയിൽ ലാൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ആർഎൽഡിഎ) അടുത്തിടെ സമീപത്തുള്ള പ്രധാന റെയിൽവേ ഭൂമി ആധുനികവൽക്കരണ പദ്ധതികൾക്കായി സ്വകാര്യ ഡെവലപ്പർമാർക്ക് ലേലം ചെയ്തിരുന്നു. തുടർന്ന് റെയിൽവേ ഭൂമി കയ്യേറി നിർമ്മിച്ച അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റാൻ ബോംബെ ഹൈക്കോടതി റെയിൽവേ അധികാരികൾക്ക് അനുമതി നൽകി.
, ജനവാസ കേന്ദ്രങ്ങളും മാലിന്യങ്ങളും കുമിഞ്ഞുകൂടുന്നത് റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്കും ട്രാക്ക് സുരക്ഷയ്ക്കും ഭീഷണിയാണെന്ന് കോടതി പ്രത്യേകം നിരീക്ഷിച്ചു.അതേസമയം, ഔദ്യോഗിക അടിസ്ഥാന സർവേകളിൽ തിരിച്ചറിയപ്പെടുന്ന യോഗ്യരായ ചേരി നിവാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതി അധികാരികളോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു..പുനരധിവാസത്തിന് അർഹതയുള്ള താമസക്കാരെ സംസ്ഥാന സർക്കാർ ബദൽ വീട് നൽകാതെ കുടിയിറക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

മുംബൈയിൽ നിന്ന് പുറപ്പെടുന്ന 50 പുതിയ ട്രെയിനുകൾക്ക് സൗകര്യമൊരുക്കുന്നതിനും ബാന്ദ്ര ടെർമിനസിന്റെ വികസനത്തിനും സ്വതന്ത്രമാക്കുന്ന സ്ഥലം ഉപയോഗിക്കും. ബാന്ദ്ര സബർബൻ സ്റ്റേഷനെ ബാന്ദ്ര ടെർമിനസുമായി ബന്ധിപ്പിക്കുന്നതിനും സബർബൻ ട്രെയിനുകളെ വേർതിരിക്കുന്നതിനും അധിക സ്ഥലം ഉപയോഗിക്കും.
2026 ഏപ്രിൽ 29 ലെ ബോംബെ ഹൈക്കോടതി ഉത്തരവുകൾ പിന്നീട് തുടർന്നുള്ള നടപടികളിലും സുപ്രീം കോടതിക്ക് മുമ്പാകെയും ശരിവച്ചതിനുശേഷമാണ് റെയിൽവേ അധികാരികൾ നടപടി ആരംഭിച്ചത് . അനധികൃത കുടിയേറ്റങ്ങൾ മനുഷ്യജീവനും ട്രെയിൻ ഗതാഗതത്തിനും അപകടമുണ്ടാക്കുന്നതായി റെയിൽവേ ഭരണകൂടം വ്യക്തമാക്കി .


