Latest News
കൊൽക്കത്തയിൽ മലയാളി വിദ്യാർഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

കൊല്‍ക്കത്ത: മലയാളി വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലാരിവട്ടം സ്വദേശി ജുവല്‍ ജോസ് ജെബിന്‍ ആണ് മരിച്ചത്. കൊല്‍ക്കത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് ജൂറിഡിക്കല്‍ സയന്‍സസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ജുവല്‍ ജോസ് ജെബിന്‍. ഇന്ന് ഉച്ചയോടുകൂടിയാണ് ബന്ധുക്കൾ വിവരം അറിഞ്ഞത്. കുടുംബം ബംഗാളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിദ്യാർഥി എങ്ങിനെയാണ് കെട്ടിടത്തിൻ്റെ അഞ്ചാംനിലയിൽ നിന്ന് വീണത് എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. മരണത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.