ചൊവ്വാഴ്ച എറണാകുളത്തുനിന്നും കാണാതായ 14കാരിയെ കണ്ടെത്തി

ചൊവ്വാഴ്ച എറണാകുളത്തുനിന്നും കാണാതായ 14കാരിയെ    കണ്ടെത്തി

എറണാകുളം : കരിമുകളിൽ നിന്ന് ചൊവ്വാഴ്ച രാത്രി കാണാതായ 14കാരിയെ ഇന്ന് കണ്ടെത്തി  . കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് ഇന്ന് രാവിലെ റെയിൽവേ പോലീസ് എറണാകുളം നോർത്ത് സ്‌റ്റേഷനിൽ നിന്ന്  കണ്ടെത്തിയത്.

 ചൊവ്വാഴ്ച്ച രാത്രി 12മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയതെന്നാണ് നി​ഗമനം. നേരത്തെ കിടന്നുറങ്ങാത്തതിന്റെ പേരിൽ അന്ന് രാത്രി കുട്ടിയുടെ കയ്യിൽ നിന്ന് മാതാവ് ഫോൺ വാങ്ങിവെച്ചിരുന്നു. അതിനു ശേഷം രാത്രി 12 മണിയോടെയാണ് വീടിന്റെ വാതിലും ​ഗേറ്റും തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ കാണാതായ വിവരം അറിയുന്നത്.