"ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഒമാൻ ഉത്തരവാദിത്തത്തോടെ പെരുമാറണം ,അല്ലാത്തപക്ഷം തകർക്കുo" : ട്രംപ്

"ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഒമാൻ  ഉത്തരവാദിത്തത്തോടെ പെരുമാറണം ,അല്ലാത്തപക്ഷം  തകർക്കുo" : ട്രംപ്

വാഷിംഗ്‌ടൺ :ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഒരു രാജ്യത്തിനും വിട്ടുനൽകില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കും സ്വതന്ത്രമായി ഉപയോഗിക്കാനുള്ളതാണെന്നും, ഒരു രാജ്യം മാത്രം ഇതിൽ ആധിപത്യം സ്ഥാപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കിടയിൽ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനുമായി നടക്കുന്ന ചർച്ചകൾക്കിടെയാണ് ട്രംപിന്റെ ഈ പ്രഖ്യാപനം.ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഒമാൻ മറ്റെല്ലാവരെയും പോലെ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും, അല്ലാത്തപക്ഷം ഒമാനെ തകർക്കുമെന്നും ട്രംപ് കർശനമായി മുന്നറിയിപ്പ് നൽകി. മേഖലയിൽ അമേരിക്ക നിരീക്ഷണം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനെതിരായ സാമ്പത്തിക ഉപരോധങ്ങളിൽ യാതൊരു ഇളവും നൽകില്ലെന്ന് ട്രംപ് ആവർത്തിച്ചു. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണ്ണമായും ഉപേക്ഷിച്ചാൽ പോലും ഉപരോധങ്ങൾ നീക്കില്ലെന്ന് പിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.ഇതിനിടയിൽ, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാനും ഗൾഫ് മേഖലയിൽ സമാധാനം ഉറപ്പാക്കാനുമായി അമേരിക്കയും ഇറാനും തമ്മിൽ പുതിയൊരു സമാധാന ഉടമ്പടിയുടെ കരട് രേഖ തയ്യാറാക്കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ കടലിടുക്ക് തുറക്കാൻ ഇറാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. ഗതാഗതം പഴയപടിയാക്കുന്നതിനൊപ്പം മേഖലയിൽ നിന്ന് അമേരിക്കൻ സൈന്യത്തെ ഭാഗികമായി പിൻവലിക്കാനും ഈ കരട് രേഖ ലക്ഷ്യമിടുന്നു.