"വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമില്ല; , ജനങ്ങള്‍ സഹകരിക്കണo:" വൈദ്യുതി മന്ത്രിസണ്ണി ജോസഫ്

"വൈദ്യുതി പ്രതിസന്ധിക്ക് ഉടൻ പരിഹാരമില്ല; , ജനങ്ങള്‍ സഹകരിക്കണo:" വൈദ്യുതി മന്ത്രിസണ്ണി ജോസഫ്

കോട്ടയം: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും ഇതിന് പെട്ടെന്ന് ഒരു പരിഹാരം കണ്ടെത്തുക അസാധ്യമാണെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ദീർഘകാലാടിസ്ഥാനത്തിലുള്ള വിപുലമായ നടപടികളിലൂടെ മാത്രമേ ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കാണാൻ സാധിക്കൂ. നിലവിലെ ഗുരുതരമായ സാഹചര്യം മറികടക്കാൻ ജനങ്ങൾ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സർക്കാരുമായി സഹകരിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.മുൻ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഉണ്ടാക്കിയ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതാണ് ഇപ്പോഴത്തെ ഈ വലിയ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സംസ്ഥാനത്തെ കടുത്ത വൈദ്യുതി ക്ഷാമത്തെക്കുറിച്ചും അത് പരിഹരിക്കാൻ സ്വീകരിക്കുന്ന താത്‌കാലിക നടപടികളെക്കുറിച്ചും മന്ത്രി വിശദീകരിച്ചത്.എന്നാൽ ഈ ആവശ്യത്തിന് ആനുപാതികമായ ഉത്പാദനം കേരളത്തിലില്ല. സംസ്ഥാനത്തിൻ്റെ ആകെ ആവശ്യത്തിന്റെ കേവലം 17 ശതമാനം വൈദ്യുതി മാത്രമാണ് നിലവിൽ നമ്മൾ ഇവിടെ ഉത്പാദിപ്പിക്കുന്നത് . രാജ്യമൊട്ടാകെ മഴ കുറഞ്ഞതോടെ പ്രധാന ജലസംഭരണികളിലെല്ലാം ജലനിരപ്പ് ഗണ്യമായി താഴ്ന്നു. ഇതോടൊപ്പം കടുത്ത ചൂട് കാരണം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ഉപയോഗം കുത്തനെ കൂടുകയും ചെയ്തു.

ഉപഭോഗം നിയന്ത്രിക്കാൻ നിർദേശങ്ങൾ

പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അനാവശ്യമായ വൈദ്യുതി ഉപയോഗം പൂർണമായി ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വീടുകളിലും ഓഫീസുകളിലും എസികൾ 27 ഡിഗ്രി സെൽഷ്യസിൽ നിജപ്പെടുത്തി പ്രവർത്തിപ്പിക്കാൻ എല്ലാവരും തയാറാകണം. രാത്രി കാലങ്ങളിൽ ഇസ്‌തിരിപ്പെട്ടി പോലുള്ള ഉയർന്ന വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. പകലത്തെ വൈദ്യുതിക്ക് വില കുറവാണെങ്കിലും രാത്രി കാലങ്ങളിൽ യൂണിറ്റിന് 10 രൂപയോളം ഉയർന്ന നിരക്ക് നൽകേണ്ടി വരുന്നുണ്ട്.

"അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു "

മുൻകൂട്ടി അറിയിക്കാതെയുള്ള പവർകട്ട് ജനങ്ങളെ വൻതോതിൽ ബുദ്ധിമുട്ടിക്കുകയാണെന്നും, കഴിഞ്ഞ ദിവസം വീട്ടിൽ ഒന്നേകാൽ മണിക്കൂർ വൈദ്യുതി മുടങ്ങിയെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ .ഓണപരീക്ഷ അടുത്തിരിക്കുന്ന സമയത്ത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്ന ഇത്തരം പവർകട്ടുകൾ ഒഴിവാക്കാൻ സർക്കാർ മുൻകൂട്ടി കണ്ട് വൈദ്യുതി വാങ്ങണമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുൻപ് ആര്യാടൻ മുഹമ്മദിന്റെ കാലത്തുണ്ടാക്കിയ ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിലും പ്രതിപക്ഷ നേതാവ് നിലപാട് വ്യക്തമാക്കി. ചീമേനി ആണവനിലയ പദ്ധതിക്കെതിരെ അതിശക്തമായ പ്രതിരോധം ഉയർത്തുമെന്ന് പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി. കേരളം പോലെ ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, അത് ഇവിടെ നടപ്പാകാനും പോകുന്നില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോയാൽ അതിശക്തമായ എതിർപ്പുണ്ടാകും. ഒരു സംശയവും വേണ്ടായെന്നും പിണറായി വിജയൻ വ്യക്തമാക്കി.