194 വയസുള്ള ലോകത്തിലെ ഏറ്റവും പ്രായം കൂടിയ 'ജോനാഥനെ' നേരിൽ കണ്ട് നരേന്ദ്രമോദി

194 വയസുള്ള ലോകത്തിലെ ഏറ്റവും പ്രായം കൂടിയ  'ജോനാഥനെ' നേരിൽ കണ്ട് നരേന്ദ്രമോദി

ന്യൂഡൽഹി: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിഇന്ന് സീഷെൽസിലെത്തി. ദ്വീപ് രാഷ്ട്രത്തിന്‍റെ ദേശീയ ദിനത്തിന്‍റെ സുവർണ ജൂബിലി ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനും പ്രസിഡന്‍റ് പാട്രിക് ഹെർമിനിയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനുമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.സീ ഷെൽസ് ഇന്‍റർനാഷണൽ വിമാനത്താവളത്തിൽ പ്രസിഡന്റ് പാട്രിക് ഹെർമിനിയും ഉന്നതല സംഘവും പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണം നൽകി. വിമാനത്താവളത്തിൽ എത്തിയ മോദിക്ക് ഗാർഡ് ഓഫ് ഓണറും നൽകി. സീഷെൽസുമായുള്ള പ്രതിരോധം, നീല സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനം, സമുദ്ര സുരക്ഷ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സീ ഷെൽസ് സന്ദർശനത്തിനിടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഭൂഗർഭ ജീവിയായ 'ജോനാഥൻ' എന്ന ഭീമൻ ആമയെ അദ്ദേഹം നേരിൽ കണ്ടു. തന്‍റെ ഔദ്യോഗിക സന്ദർശനത്തിനിടെ പ്രധാനമന്ത്രി സെയ്ഷെൽസ് നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻസ് സന്ദർശിക്കുകയും അവിടെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് ഒരു തൈ നടുകയും ചെയ്തു.ഈ സന്ദർശന വേളയിലാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിച്ചിരിക്കുന്ന ഭൂഗർഭ ജീവിയായി അംഗീകരിച്ച ജോനാഥനെ അദ്ദേഹം കണ്ടത്. ഏകദേശം 1832-ൽ ജനിച്ചുവെന്ന് കരുതപ്പെടുന്ന ജോനാഥന് ഇപ്പോൾ 194 വയസ്സുണ്ട്. വാർദ്ധക്യസഹജമായ കാഴ്ചക്കുറവും ഘ്രാണശേഷിക്കുറവും ഉണ്ടെങ്കിലും ജോനാഥൻ ഇപ്പോഴും പൂർണ്ണ ആരോഗ്യവാനായി തുടരുന്നു. ശാസ്ത്രജ്ഞർക്ക് വാർദ്ധക്യത്തെക്കുറിച്ചും ദീർഘായുസ്സിനെക്കുറിച്ചുമുള്ള പഠനങ്ങളിൽ വലിയൊരു അത്ഭുതമാണ് ഈ ജീവി.വാർധക്യ സഹജമായ പ്രശ്‌നവും തിമിരം മൂലമുള്ള കാഴ്‌ചക്കുറവും ജോനാഥന് ബുദ്ധിമുട്ട് ഉണ്ടാക്കിയെങ്കിലും മൃഗഡോക്ടർമാരുടെ കൃത്യമായ പരിചരണം കാരണം ജോനാഥൻ ഇപ്പോഴും ആരോഗ്യവാനാണ്. സീഷെൽസിലെ ഏറ്റവും വലിയ ആകർഷണങ്ങളിൽ ഒന്നായി ജോനാഥൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. വാർധക്യത്തെയും ദീർഘായുസിനെ കുറിച്ചും പഠനം നടത്തുന്ന ശാസ്ത്രജ്ഞർക്ക് ജോനാഥൻ്റെ ദീർഘായുസ് കൗതുകമേറിയ വിഷയമാണ്.സീഷെൽസ് സന്ദർശന വേളയിലെ പ്രധാനമന്ത്രി മോദിയുടെ പ്രധാന പരിപാടികളിൽ ഒന്നായിരിക്കും സീഷെൽസ് ദേശീയ സസ്യോദ്യാന സന്ദർശനം. ജോനാഥനുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് പുറമേ, പരിസ്ഥിതി സംരക്ഷണത്തിൻ്റെയും സുസ്ഥിര വികസനത്തിൻ്റെയും പ്രാധാന്യം സൂചിപ്പിക്കുന്ന ഒരു മരം നടീൽ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. സമുദ്ര സുരക്ഷ, നീല സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ പ്രതിരോധശേഷി എന്നീ മേഖലകളിൽ ഇന്ത്യയും സീഷെൽസും തമ്മിലുള്ള സഹകരണം ഏകീകരിക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനം. സമുദ്ര സുരക്ഷ, ബ്ലൂ ഇക്കോണമി, കാലാവസ്ഥാ പ്രതിരോധം, ശേഷി വികസനം തുടങ്ങിയ പ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്താൻ ഈ സന്ദർശനം വഴിതെളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ സുവർണ്ണ ജൂബിലി ആഘോഷ വേളയിൽ സെയ്ഷെൽസിന്‍റെ ദേശീയ ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന്‍റെ ഭാഗമായി സെയ്ഷെൽസ് നേതൃത്വവുമായി തന്ത്രപ്രധാനവും സാമ്പത്തികവുമായ വിവിധ വിഷയങ്ങളിൽ അദ്ദേഹം വിശദമായ ചർച്ചകൾ നടത്തും.