Keralam
"ജാതിബോധം ഉള്ളതുകൊണ്ടാണ് രാഹുൽ ഗാന്ധി പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയ്യാറാകാത്തത് ":എ.കെ. ബാലൻ
തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. രാഹുൽ ഗാന്ധിക്ക് സവർണ്ണ ബോധമാണെന്നും, ജാതിബോധം ഉള്ളതുകൊണ്ടാണ് അദ്ദേഹം പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തയ്യാറാകാത്തതെന്നും എ.കെ. ബാലൻ ആരോപിച്ചു .മോദിയെ കെട്ടിപ്പിടിക്കുന്നതിൽ രാഹുൽ ഗാന്ധിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും, എന്നാൽ പിണറായി വിജയനെ കെട്ടിപ്പിടിക്കുന്നതിൽ പ്രശ്നമെന്നും എ.കെ. ബാലൻ ചൂണ്ടിക്കാട്ടി. മുമ്പ് കേരളത്തിൻ്റെ സംസ്‌കാരിക വകുപ്പുമന്ത്രിയായിരുന്ന നേതാവാണ് ബാലൻ