ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

ഉത്തരേന്ത്യൻ ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം; വീടുകളിൽ നിന്നു ആളുകൾ ഇറങ്ങിയോടി

ന്യൂഡൽഹി: ഉത്തരേന്ത്യയിലെ ചില ന​ഗരങ്ങളിൽ ശക്തമായ ഭൂചലനം. അഫ്ഗാനിസ്ഥാനിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെയാണ് ഇന്ത്യയിലേയും പാകിസ്ഥാനിലേയും ചില പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത്. പ്രഭവ കേന്ദ്രം ഇതുവരെ കണ്ടെത്തിയിട്ടില്ല.ഡൽഹി- എൻ‌സി‌ആറിലും വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. വീടുകളിൽ നിന്നും ഓഫീസ് കെട്ടിടങ്ങളിൽ നിന്നും ആളുകൾ ഇറങ്ങിയോടി. രാത്രി 9.50 ഓടെ രേഖപ്പെടുത്തിയ ഭൂചലനം നോയിഡ, ചണ്ഡീഗഡ്, പഞ്ചാബിലെ ലുധിയാന, ജമ്മു കശ്മീരിലെ പൂഞ്ച്, ശ്രീനഗർ, ഉധംപുർ തുടങ്ങി നിരവധി നഗരങ്ങളിലും അനുഭവപ്പെട്ടു.ഭൂചലനം ഏതാനും നിമിഷങ്ങൾ നീണ്ടുനിന്നതായും വീട്ടുപകരണങ്ങൾ ഇളകിമറിഞ്ഞതായും ജനങ്ങൾ വ്യക്തമാക്കി. നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.ഇസ്ലാമബാദ്, പഞ്ചാബിന്റെ ചില ഭാഗങ്ങൾ, ഖൈബർ പഖ്തൂൺഖ്വ, പെഷവാർ ഉൾപ്പെടെയുള്ള പാകിസ്ഥാനിലെ നിരവധി നഗരങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടു.