Keralam
വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പ് : 37ല്‍ 35 സീറ്റും എസ്എഫ്ഐയ്ക്ക്

തിരുവനന്തപുരം:കേരള സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വന്‍ വിജയം. 37ല്‍ 35 സീറ്റുകളിലും എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ ജയിച്ചു. എസ് ശിവയെ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. വൈസ് ചെയര്‍പേഴ്സണ്‍, അക്കൗണ്ട്സ് കമ്മിറ്റി സീറ്റുകളാണ് കെഎസ്‍യു വിന് ലഭിച്ചത്. എസ് ഫാത്തിമ ഫര്‍ഹയാണ് വൈസ് ചെയര്‍പേഴ്സണ്‍. സര്‍വകലാശാലക്ക് കീഴിലുള്ള വിവിധ കലാലയങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരാണ് വോട്ട് ചെയ്തത്.