'മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല'; വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

'മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല'; വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

ഇടുക്കി: തൊടുപുഴയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ  പോസ്റ്റര്‍.  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഫാമിലിയുടെ പേരിലിറക്കിയ പോസ്റ്ററിൽ ''പിആര്‍ വര്‍ക്കിൻ്റെ  ബലത്തില്‍ രമേശ്ജിയെപ്പോലുള്ള സീനിയര്‍ നേതാക്കളെ താറടിച്ച് കേരളത്തിൻ്റെ  മുഖ്യമന്ത്രി ആകാനുള്ള സതീശൻ്റെ  വ്യാമോഹം വിലപ്പോകില്ല'' എന്നാണ് എഴുതിയിട്ടുള്ളത്. ആശിര്‍വാദ് തിയേറ്റര്‍, ബസ് സ്റ്റാന്റ് പരിസരങ്ങളിലായാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. നിയുക്ത മുഖ്യമന്ത്രിയെന്ന് സതീശനെ വിശേഷിപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡ് ഉയര്‍ന്നതിന്  പിന്നാലെയാണ് തൊടുപുഴയില്‍ സതീശനെതിരെ പോസ്റ്റര്‍ ഉയര്‍ന്നത്.കഴിഞ്ഞ ദിവസം ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് വേണ്ടി യൂത്ത് കോണ്‍ഗ്രസ് നേതാവ് വഴിപാട് നേര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് സിഎം അനില്‍കുമാറാണ് വഴിപാട് നേര്‍ന്നത്. പാലക്കാട് ഏമൂല്‍ ഹേമാംബിക ക്ഷേത്രത്തിലായിരുന്നു വഴിപാട്.