വാഹനാപകടം; കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

കണ്ണൂര്‍: വിനോദയാത്രയ്ക്ക് പോയ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കണ്ണൂരില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിന് സമീപം ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. കണ്ണൂര്‍ സിറ്റി വെത്തിലപ്പള്ളി പാല്‍ സൊസൈറ്റിക്ക് സമീപം സൗദിയില്‍ ജോലി ചെയ്യുന്ന ഷഫീഖിന്റെ ഭാര്യ മുനീറ (45), മുനീറയുടെ മകളുടെ ഭര്‍ത്താവ് മലപ്പുറം മമ്പുറം സ്വദേശി മുനീര്‍ (30), മുനീറയുടെ മൂത്ത മകളുടെ കുട്ടി മോഹിസ് സിദാന്‍ (മൂന്നര) എന്നിവരാണ് മരിച്ചത്.തലശേരിയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് ഏഴംഗ കുടുംബം ഇന്നലെ രാത്രി ഊട്ടിയിലേക്ക് യാത്ര തിരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഏറെ പരിശ്രമിച്ചാണ് കാര്‍ വെട്ടിപൊളിച്ച് യാത്രക്കാരെ പുറത്തെടുത്തത്. മോഹിസ് സിദാന്‍ ചാമരാജ് നഗര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരിച്ചത്.ഗുണ്ടല്‍പേട്ടില്‍നിന്ന് ഏകദേശം പത്തു കിലോമീറ്റര്‍ അകലെവെച്ചായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന മറ്റ് നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചാമരാജ് നഗര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.