മുംബൈയിൽ മലബാർ ഗ്രൂപ്പിൻ്റെ ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്‌തു

മുംബൈയിൽ മലബാർ ഗ്രൂപ്പിൻ്റെ  ‘ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി: കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉദ്‌ഘാടനം ചെയ്‌തു

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പുകളിലൊന്നായ മലബാർ ഗോൾഡ് & ഡയമണ്ട്സ് ഉൾപ്പെടെയുള്ള പ്രമുഖ ബിസിനസ് സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മലബാർ ഗ്രൂപ്പിന്റെ ‘ഹംഗർ ഫ്രീ വേൾഡ്’  പദ്ധതി മുംബൈ കാന്തിവ്ലി ഈസ്റ്റിലെ വാജ്പേയി കൗശല്യ വികാസ് കേന്ദ്രയിലും ആരംഭിച്ചു.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.പട്ടിണി രഹിത ലോകം ലക്ഷ്യമാക്കി സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്കിടയിൽ പോഷകാഹാരം നൽകുന്നതിനായി മലബാർ ഗ്രൂപ്പ് നടത്തിവരുന്ന ഏറ്റവും പ്രധാനപ്പെട്ട കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (CSR) പ്രവർത്തനങ്ങളിലൊന്നാണ് ഹംഗർ ഫ്രീ വേൾഡ് പദ്ധതി. വാജ്പേയി കൗശല്യ വികാസ് കേന്ദ്രയിൽ പദ്ധതി ആരംഭിച്ചതോടെ, ഇവിടെ പഠിക്കുന്ന 100 വിദ്യാർത്ഥികൾക്ക് മലബാർ ഗ്രൂപ്പ് പ്രതിദിനം പോഷകാഹാരം നൽകും. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിന് തുണയാകുന്നതിനൊപ്പം തന്നെ അവരുടെ വൊക്കേഷണൽ ട്രെയിനിംഗ്, സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾ, കരിയർ വികസനം, ഭാവി തൊഴിലവസരങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും.

https://www.worldm.news/english/nanma-charitable-foundation--26070

https://www.worldm.news/mumbai/nanma-charitable-foundations--25931